കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, ഡിഗ്രി ഏകജാലകം: കമ്മ്യൂണിറ്റി വിദ്യാര്‍ത്ഥികള്‍ തഴയപ്പെടുന്നത് ഒഴിവാക്കണം- അസീസ് കളത്തൂര്‍
Aug 1, 2015, 13:00 IST
കണ്ണൂര്‍: (www.kasargodvartha.com 01/08/2015) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഏകജാലകം വഴി ബിരുദ പഠനത്തിന് ജനറല്‍ വിഭാഗത്തില്‍ പ്രവേശനം നേടുകയും തുടര്‍ന്ന് കമ്മ്യൂണിറ്റി കോട്ട വഴി ഹയര്‍ ഓപ്ഷന് അവസരം ലഭിച്ച് അഡ്മിഷന്‍ നേടിയാല്‍ നിലവിലെ യൂണിവേഴ്‌സിറ്റി സോഫ്റ്റ്‌വെയര്‍ സംവിധാനത്തില്‍ അതിന് മുകളിലുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതെ വരുന്നുവെന്ന് എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ ആരോപിച്ചു.
ഇത് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അനീതിയാണ്. യൂണിവേഴ്‌സിറ്റി അധികാരികള്‍ കൃത്യമായി സോഫ്റ്റ്‌വെയര്‍ അപ്ലിക്കേഷന്‍ പരിശോധിക്കാത്തതിന്റെ ഫലമാണ് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കാന്‍ പോവുന്നതെന്നും, അടിയന്തിരമായും പരിഹാരം കാണണമെന്നും അസീസ് കളത്തൂര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട കോഴ്‌സ് നിഷേധിക്കപ്പെട്ടാല്‍ എം.എസ്.എഫ് സമര രംഗത്തേക്ക് വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Keywords : Kannur University, Examination, Students, Kasaragod, Kerala, MSF, Strike, Protest, Azeez Kalathur, Kannur University Single Window Online Admission: MSF statement.