കണ്ണൂര്‍ സര്‍വകലാശാല വിസി: ഖാദര്‍ മാങ്ങാടും ഷീനഷുക്കൂറും പരിഗണയില്‍
Jan 3, 2013, 18:03 IST
![]() |
Sheena Shukkur |
![]() |
Khader Mangad |
നിലവിലുള്ള വൈസ് ചാന്‍സിലര്‍ ഡോ. പി. കെ. മൈക്കിള്‍ തരകന്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം അവശേഷിക്കെ പദവി വിട്ട് ദീര്‍ഘാവധിയില്‍ പ്രവേശിച്ചതോടെയാണ് കണ്ണൂര്‍ വി. സി സ്ഥാനത്തേക്ക് പുതുമുഖങ്ങളെ പരിഗണിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല പ്രോ. വി. സി. ഡോ. എ. പി. കുട്ടികൃഷ്ണന്റെ പകരക്കാരനെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്.
ഖാദര്‍ മാങ്ങാടിനെയും ഷീനഷുക്കൂറിനെയും കൂടാതെ സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ. ജോഷ്, കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പി. എ. റഷീദ് എന്നിവരാണ് സര്‍ക്കാറിന്റെ സജീവ പരിഗണനയിലുള്ള മറ്റ് പേരുകള്‍. ഇവരില്‍ ഡോ .ജോഷിന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയുണ്ട്. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന ഖാദര്‍ മാങ്ങാടിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ഡോ. ഷീനഷുക്കൂറിന് വേണ്ടി മുസ്ലിംലീഗ് നേതൃത്വത്തിന്റെയും പിന്തുണയുണ്ട്.
പ്രോ. വി. സി. സ്ഥാനത്തേക്ക് കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയും സിന്‍ഡിക്കേറ്റംഗവുമായ ഡോ. ജോണ്‍ജോസഫ്, മറ്റൊരു സിന്‍ഡിക്കേറ്റംഗം ഡോ. ബാലചന്ദ്രന്‍ കീഴോത്ത് എന്നിവരാണ് സജീവ പരിഗണനയിലുള്ളത്.
രജിസ്ട്രാറായിരുന്ന കാഞ്ഞങ്ങാട് സ്വദേശി ഡോ. എ. അശോകന്റെ നിയമനം റദ്ദ് ചെയ്തതിനെ തുടര്‍ന്ന് നിലവില്‍ രജിസ്ട്രാറുടെ ചുമതല വഹിക്കുന്നത് ഫിനാന്‍സ് സെക്രട്ടറി കൂടിയായ ജോണ്‍ജോസഫാണ്.
Keywords: Kannur university, Vice chancellor, Dr,Kahader Mangad, Dr.Sheena Shukkur, Dr.P.K.Mycle Tharakan, Kanhangad, Kasaragod, Kerala, Malayalam news