city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം: ബുധനാഴ്ച എല്‍ബിഎസ് എഞ്ചിനിയറിംഗ് കോളജില്‍ തുടക്കമാകും

കാസര്‍കോട്: (www.kasargodvartha.com 14.02.2017) കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ബുധനാഴ്ച പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനിയറിംഗ് കോളജില്‍ തുടക്കമാകും. കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലുള്‍പ്പെട്ട 150 ഓളം കോളജുകളില്‍ നിന്നായി 5000 ത്തോളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സ്‌റ്റേജിതര മത്സരങ്ങളും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌റ്റേജ് മത്സരങ്ങളും അരങ്ങേറും. 57 സ്‌റ്റേജ് മത്സരങ്ങളും 63 സ്‌റ്റേജിതരമത്സരങ്ങളും ഈ ദിവസങ്ങളിലായി നടക്കും. സ്‌റ്റേജ് മത്സരങ്ങള്‍ക്കായി തേജസ്വിനി, ചന്ദ്രഗിരി, പയസ്വിനി, ചൈത്രവാഹിനി, നിള എന്നിങ്ങനെ അഞ്ച് വേദികളാണ് ഒരുക്കിയിരിക്കുന്നത്.

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം: ബുധനാഴ്ച എല്‍ബിഎസ് എഞ്ചിനിയറിംഗ് കോളജില്‍ തുടക്കമാകും


ബുധനാഴ്ച രാവിലെ 10 മണിക്ക് സ്‌റ്റേജിതരമത്സരങ്ങള്‍ ചെറുകഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. പി വി ഷാജികുമാര്‍ മുഖ്യാതിഥിയായിരിക്കും. 16നു വൈകുന്നേരം നാല്  മണിക്ക് സമാപനസമ്മേളനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

സ്‌റ്റേജിതരമത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം 17നു വൈകുന്നേരം നാല് മണിക്ക് തുറമുഖ വികസനമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം 19നു വൈകുന്നേരം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും.

മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ വേദിയും മത്സരഫലവും കോളജിന്റെ പോയന്റ് നിലയും തത്സമയം അറിയുന്നതിനായി എസ്എംഎസ് സംവിധാനവും ഒപ്പം മുഴുനീള കാമ്പസ് റേഡിയോയും സംഘാടകസമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കണ്ണൂര്‍ സര്‍വകലാശാല യൂണിയനും ബ്ലഡ് ഡോണ്‍ കേരളയും സംയുക്തമായി ഏര്‍പ്പെടുത്തിയ സൗജന്യ രക്തനിര്‍ണയക്യാമ്പും രക്തദാനവും നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ എം കെ വിഷ്ണു, ഒ എം വിനോദ്, ജില്‍മി വര്‍ഗീസ്, ബി വൈശാഖ്, കെ മഹേഷ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kalolsavam, LBS-College, Inauguration, N.A.Nellikunnu, P.Karunakaran-MP, K.Kunhiraman MLA, Stage, SMS, Campus Radio, Blood Donation.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia