city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമ്മ മരത്തണലില്‍; അറബിക് കവിതാരചനയില്‍ തന്‍സീമിന് ഒന്നാം സ്ഥാനം

കാസര്‍കോട്: (www.kasargodvartha.com 17/02/2017) അമ്മയുടെ തണല്‍ തേടിയ അനാഥ ബാലനെ കവി കൂട്ടിപ്പോയത് സ്വന്തം വീട്ടിലേക്ക്. വിധികര്‍ത്താക്കള്‍ക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല, അറബിക് കവിതാരചനയില്‍ ആ കവയത്രിക്ക് ഒന്നാം സ്ഥാനം. കടവത്തൂര്‍ എന്‍ഐഎ അറബിക് കോളേജില്‍ അഫ്‌സലുല്‍ ഉലമ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് എ കെ തന്‍സീം.

അമ്മയുടെ തണലില്‍ എന്നതായിരുന്നു വിഷയം. വഴിയരികില്‍ അമ്മയുടെ സ്‌നേഹം തേടുന്ന അനാഥ ബാലനെ എല്ലാവരും പിന്തള്ളിപ്പോകുന്നത് കവിയെ വേദനിപ്പിക്കുന്നു. അവന്റെ കണ്ണീര്‍ ഉള്ളുലയ്ക്കുന്നു. ഉപ്പയും ഉമ്മയും സഹോദരങ്ങളുമുള്ള താനെത്ര ഭാഗ്യവതിയാണെന്ന് തിരിച്ചറിയുന്നു. താന്‍ അനുഭവിക്കുന്ന കരുതല്‍ അവനുമുണ്ടാകണമെന്ന് തീരുമാനിക്കുന്നു. ഉമ്മയുടെ കാലിനടിയിലാണ് സ്വര്‍ഗമെന്ന ഖുര്‍ആന്‍ വചനം കവിയെ സ്പര്‍ശിക്കുന്നു. തുടര്‍ന്ന് അനാഥ ബാലനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോവുകയാണവര്‍.

കടവത്തൂര്‍ വെസ്റ്റ് യുപി സ്‌കൂളില്‍ അധ്യാപികയായ ഉമ്മ പി കെ സുബൈദയാണ് അറബി പഠിപ്പിച്ചതെന്ന് തന്‍സീം പറഞ്ഞു. ഉപ്പ ഡോ. കെ അബ്ദുല്‍ ഹമീദ് എന്‍ഐഎ കോളേജില്‍ പ്രിന്‍സിപ്പലാണ്. അറബിക് പ്രബന്ധരചനയില്‍ രണ്ടും പ്രസംഗത്തില്‍ മൂന്നും സ്ഥാനം നേടി. കഴിഞ്ഞവര്‍ഷം കഥാരചനയില്‍ ഒന്നാംസ്ഥാനമായിരുന്നു. ഇത്തവണ കഥാരചനയും പ്രസംഗവും അടുത്തടുത്ത സമയങ്ങളില്‍ നടന്നതിനാല്‍ കഥയില്‍ ഏകാഗ്രത കിട്ടിയില്ല.

അമ്മ മരത്തണലില്‍; അറബിക് കവിതാരചനയില്‍ തന്‍സീമിന് ഒന്നാം സ്ഥാനം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, winner, kalolsavam, news, Kannur University Kalolsavam; Thanseem got first prize in poem writing.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia