city-gold-ad-for-blogger

കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവം; ഭൈരവ് രാഗത്തില്‍ തീന്‍ താളവുമായി ഹിന്ദുസ്ഥാനി സംഗീതത്തില്‍ ശ്രീഗൗരിക്ക് ഒന്നാം സ്ഥാനം

കാസര്‍കോട്: (www.kasargodvartha.com 18/02/2017) ഭൈരവ് രാഗത്തില്‍ തീന്‍ താളവുമായി ഹിന്ദുസ്ഥാനി സംഗീതം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശ്രീഗൗരി വി ഭട്ട് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. പടന്നക്കാട് നെഹ്‌റു കോളജ് ഒന്നാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ത്ഥിനിയാണ്. ദേശീയ അധ്യാപിക അവാര്‍ഡ് നേടിയ സംഗീതാധ്യാപന്‍ വെള്ളിക്കോത്ത് വിഷ്ണു ഭട്ട്- പി ജ്യോതി ദമ്പതികളുടെ മകളാണ്.

നേരത്തെ ഗാനപൂര്‍ണ്ണ പരീക്ഷയില്‍ ദേശീയ തലത്തില്‍ ബി എസ് എസ് കള്‍ച്ചറല്‍ മിഷന്റെ സംഗീത പരീക്ഷയില്‍ ശ്രീഗൗരി ഒന്നാം റാങ്ക് നേടിയിരുന്നു. സ്‌കൂള്‍ തലത്തില്‍ തുടര്‍ച്ചയായി സംഗീത മത്സരങ്ങളില്‍ ജില്ലയിലെ ഒന്നാം സ്ഥാനക്കാരിയായ ശ്രീഗൗരി വി ഭട്ടിന്റെ ഗുരുനാഥന്‍ പിതാവ് തന്നെയാണ്. ഹിന്ദി പദ്യത്തിലും ശാസ്ത്രീയ സംഗീതത്തിലും ശ്രീഗൗരി രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.

ജില്ലയ്ക്കകത്തും പുറത്തും ഒട്ടനവധി സംഗീതക്കച്ചേരികള്‍ നടത്തിയിട്ടുള്ള ശ്രീഗൗരി വി ഭട്ടിന്റെ വിഷ്ണുസഹസ്രനാമം, ലളിതാസഹസ്രനാമം, സുബ്രമണ്യസഹസ്രനാമം ഓഡിയോ സിഡികള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവം; ഭൈരവ് രാഗത്തില്‍ തീന്‍ താളവുമായി ഹിന്ദുസ്ഥാനി സംഗീതത്തില്‍ ശ്രീഗൗരിക്ക് ഒന്നാം സ്ഥാനം


Keywords:  Kasaragod, Kerala, kalolsavam, winner, Kannur University, Competition, Kannur University Kalolsavam: Shri gauri got first prize in Hindustani Sangeet.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia