അധ്യാപക നിയമന തട്ടിപ്പ്: കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
May 21, 2013, 13:16 IST
കാസര്‍കോട്: അധ്യാപന നിയമനത്തിന്റെ പേരില്‍ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശിയെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടുങ്കുഴിയിലെ ഉമാലക്ഷ്മിയുടെ പരാതിയില്‍ തളിപ്പറമ്പ് കുറുമാത്തൂരിലെ ഷിജു അഗസ്റ്റിനാ (32) ണ് അറസ്റ്റിലായത്.
കെ.സി.ഡബ്ല്യൂ. എസ്. എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇയാള്‍. കരാര്‍ പ്രകാരം തനിക്ക് വാഗ്ദാനം ചെയ്ത ശമ്പളവും നിയമന സമയത്ത് നല്‍കിയ ഒരു ലക്ഷം രൂപയും ഷിജു അഗസ്റ്റിന്‍ മടക്കി നല്‍കിയില്ലെന്നാണ് ഉമാലക്ഷ്മിയുടെ പരാതി.
Keywords: Arrest, Fraud, Case, Chettumkuzhi, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Keywords: Arrest, Fraud, Case, Chettumkuzhi, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.