കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ 30ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നു; 36 വര്‍ഷത്തെ വിശിഷ്ട സേവനത്തിന് ശേഷം
Apr 8, 2016, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 08.04.2016) മൂന്നര പതിറ്റാണ്ടിലധിക കാലത്തെ (9.10.1979 - 30.4.2016) വിശിഷ്ട സേവനത്തിന് ശേഷം ചേരൂര്‍ ഐ എ എല്‍ പി സ്‌കൂളിലെ അറബിക് അധ്യാപകന്‍ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ സര്‍വീസില്‍ നിന്നും പടിയിറങ്ങുന്നു. 1959 ഡിസംബര്‍ 11ന് കുമ്പളയ്ക്കടുത്ത പേരാല്‍ കണ്ണൂരില്‍ പരേതരായ കാമണാല്‍ മമ്മുഞ്ഞിയുടെയും ആസ്യുമ്മയുടെയും മകനായി ജനിച്ച അബ്ദുല്ല മാസ്റ്റര്‍ ചെറുപ്രയത്തിലെ പിതാവ് മരണപ്പെട്ടതിനാല്‍ ആലമ്പാടി നൂറുല്‍ ഇസ്്‌ലാം യതീംഖാനയിലായിരുന്നു 10 വര്‍ഷക്കാലം പഠനം നടത്തിയത്.
ആലമ്പാടി, നായന്മാര്‍മൂല, തളങ്കര, കാസര്‍കോട് സ്‌കൂളുകളില്‍ പഠനം തുടര്‍ന്നു. സമസ്ത 12ാം ക്ലാസ് വരെ ആലമ്പാടിയിലും, തുടര്‍ന്ന് രണ്ട് വര്‍ഷക്കാലം ആലമ്പാടി ദര്‍സിലും മതപഠനം നടത്തി. 1979 ഒക്ടോബര്‍ ഒമ്പതിന് ചേരൂര്‍ എ എല്‍ പി സ്‌കൂളില്‍ അറബിക് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1990 മുതല്‍ 1996 വരെയുള്ള ആറ് വര്‍ഷം സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍, തീരദേശ കോ ഒര്‍ഡിനേറ്റര്‍ എന്നീ പദവികള്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്, മഞ്ചേശ്വരം തീരദേശം എന്നിവയില്‍ പ്രവര്‍ത്തിച്ചു. 1986 മുതല്‍ കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ) സംഘടനയില്‍ ചേരുകയും 2015 വരെ സംഘടനയുടെ ജില്ലാ സെക്രട്ടറിയായും, 14 വര്‍ഷക്കാലം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം 2015 - 2016 വര്‍ഷത്തെ കെ എ എം എയുടെ സംസ്ഥാന പ്രസിഡണ്ടായി 2015ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ തെരെഞ്ഞെടുക്കപ്പെട്ടു.
2003ല്‍ സംഘത്തിന്റെ 53-ാം സംസ്ഥാന സമ്മേളനവും 2016 ല്‍ 64-ാം സംസ്ഥാന സമ്മേളനവും കാസര്‍കോട് സി എച്ച് നഗറില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. നിര്‍ജീവമായി കിടന്നിരുന്ന സംഘടനയെ കാസര്‍കോട് ജില്ലയില്‍ സജീവമാക്കാന്‍ കഠിന പ്രയത്‌നം നടത്തി. 12 വര്‍ഷം മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച മാസ്റ്റര്‍ കുമ്പള മേഖലാ സംയുക്ത ജമാഅത്തിന്റെയും സമസ്തയുടെയും പോഷകസംഘടനകളുടെയും ജില്ലാ മണ്ഡലം ഭാരവാഹിയായും ഭാഷാധ്യാപക സംഘടനയുടെയും ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, മെക്ക ജില്ലാ പ്രസിഡണ്ട്, എസ് വൈ എസ് ജില്ലാ സെക്രട്ടറി, എസ് എം എഫ്, എസ് വൈ എസ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി, കുമ്പള ബദര്‍ ജമാഅത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേള, ജില്ലാ സബ് ജില്ലാ സ്‌കൂള്‍ കലോത്സവം, പ്രവൃത്തി പരിചയ മേള തുടങ്ങി മേളകളുടെ പബ്ലിസിറ്റി ആന്‍ഡ് മീഡിയ കമ്മിറ്റിയുടെ സ്ഥിരം കണ്‍വീനര്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്നു. 2015 ഏറണാകുളത്ത് നടന്ന അറബിക് അധ്യാപക മത്സരത്തില്‍ മുശാവറയില്‍ മൂന്നാം സ്ഥാനവും, ചന്തേരയില്‍ നടന്ന ജില്ലാ മുശാവറയില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. 1980ല്‍ അറബി ഭാഷയ്‌ക്കെതിരെ കൊണ്ടുവന്ന പരിഷ്‌കരണത്തിനെതിരെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന അറബിക് ഭാഷ സമരത്തില്‍ പങ്കെടുക്കുകയും അതേവര്‍ഷം കണ്ണൂര്‍ കലേ്രക്ടറ്റില്‍ റംസാന്‍ 17 ല്‍ നടന്ന ഭാഷ സമരത്തില്‍ പങ്കെടുക്കുകയും ചെയ്തു.
2016 ജനുവരിയില്‍ തിരുവന്തപുരത്ത് നടന്ന 56-ാം മത് കേരള സ്‌കൂള്‍ കലോത്സവ പരിപാടിയില്‍ ഭാഷ പണ്ഡിതര്‍ക്ക് ഏര്‍പെടുത്തിയ ആദരവ് പരിപാടിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ആദരവും, 1995 ല്‍ ഏറ്റവും നല്ല സാക്ഷരതാ ഓഫീസര്‍ക്കുള്ള പി എന്‍ പണിക്കര്‍ അവാര്‍ഡും, 2016ല്‍ കാസര്‍കോട് നടന്ന 64-ാം മത് കെ എ എം എ സംസ്ഥാന സമ്മേളനത്തില്‍ സി എച്ച് മുഹമ്മദ് കോയ അവാര്‍ഡും മറ്റു നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുബം.
Keywords : Teacher, Arabic, Kasaragod, Kannur Abdulla Master.