city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണിയത്ത് ഉസ്താദ് ആണ്ടുനേര്‍ച്ചയും മസ്ജിദ് ഉദ്ഘാടനവും: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: (www.kasargodvartha.com 24/01/2015) സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ബദിയഡുക്കയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷംതോറും സംഘടിപ്പിച്ചു വരുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച ജനുവരി 27, 28, 29 തീയ്യതികളില്‍ വിപുലമായ പരിപാടികളോടെ സി.എം ഉസ്താദ് നഗറില്‍ നടക്കും. ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മതപ്രഭാഷണം, ഉമറാ - ഉലമാ സംഗമം, കുടുംബ സംഗമം, മജ്‌ലിസുന്നൂര്‍ തുടങ്ങിയവ വിവിധ ദിവസങ്ങളില്‍ സംഘടിപ്പിക്കും.
അക്കാദമി കാമ്പസില്‍ പുതുതായി നിര്‍മിച്ച മസ്ജിദിന്റെ ഉദ്ഘാടനം സമാപന ദിവസമായ 29ന് അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ഫ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ വഖഫ് കര്‍മം നിര്‍വഹിക്കും. പൊതുസമ്മേളനത്തില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി അധ്യക്ഷത വഹിക്കും.

മൂഡികര സംയുക്ത ജമാഅത്ത് ഖാസി എന്‍.പി.എം. സയ്യദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ പ്രാര്‍ത്ഥനയും, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണവും നടത്തും. ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്ലിയാര്‍ പ്രസംഗിക്കും. ഫസലുറഹ്മാന്‍ ദാരിമി കുമ്പഡാജെ സ്വാഗതം പറയും. പരിപാടിക്ക് തുടക്കം കുറിച്ച് 27 ന് രാവിലെ ഒമ്പത് മണിക്ക് പള്ളിക്കര - ബേക്കല്‍ സംയുക്ത ഖാസി പൈവളിഗ അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ പെരഡാല മഖാം സിയാറത്തിന് നേതൃത്വം നല്‍കും.

തുടര്‍ന്ന് അക്കാദമി കാമ്പസില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തും. 10 മണിക്ക് നടക്കുന്ന ഉലമാ - ഉമറാ സംഗമം ചെര്‍ക്കളം അഹ്മദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാപ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി വിഷയം അവതരിപ്പിക്കും. റഷീദ് ബെളിഞ്ചം സ്വാഗതം പറയും. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന മതപ്രഭാഷണ പരിപാടി ബി.എച്ച് അബ്ദുല്ലകുഞ്ഞിയുടെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യദ് കെ.എസ്. അലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശഫീഖ് റഹ്മാനി കൊല്ലം മതപ്രഭാഷണം നടത്തും. പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട് സ്വാഗതം പറയും.

28 ന് രാവിലെ 10 മണിക്ക് നടക്കുന്ന കുടുംബസദസ് എം.എസ്. മൊയ്തു ഗോളിയടുക്കയുടെ അധ്യക്ഷതയില്‍ മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ഷൗക്കത്തലി മൗലവി വെള്ളമുണ്ട വിഷയം അവതരിപ്പിക്കും. മുഹീനുദ്ധീന്‍ ചിശ്തി ഹുദവി സ്വാഗതം പറയും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂറിന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. അബ്ദുസലാം ദാരിമി ആലമ്പാടി ഉത്‌ബോധനം നടത്തും. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന മതപ്രഭാഷണ പരിപാടി ബേര്‍ക്ക അബ്ദുല്ലകുഞ്ഞിയുടെ അധ്യക്ഷതയില്‍ ഓലമുണ്ട സയ്യദ് എം.എസ്. തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്യും. ബഷീര്‍ ഫൈസി ദേശമംഗലം  മതപ്രഭാഷനം നടത്തും. മാഹിന്‍ കേളോട്ട് സ്വാഗതം പറയും.

29 ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഇ.പി. ഹംസത്തുസ്സഅദിയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മതപ്രഭാഷണം നടത്തും. സുബൈര്‍ ദാരിമി പൈക്ക സ്വാഗതം പറയും. വിവിധ പരിപാടികളില്‍ മുന്‍ മന്ത്രി സി.ടി. അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, മെട്രൊ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, യഹ്‌യ തളങ്കര, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, ടി.പി. ഹനീഫ് ചൗക്കി, ഖത്തര്‍ അബ്ദുല്ല ഹാജി, എം.സി. ഖമറുദ്ദീന്‍, കരീം സിറ്റി ഗോള്‍ഡ്, പി.ബി അഷ്‌റഫ് നായന്‍മാര്‍മൂല, ഇബ്രാഹിം മദക്കം തുടങ്ങിയവര്‍ സംബന്ധിക്കും.

പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അക്കാദമി പ്രസിഡണ്ട് യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി, ചെര്‍ക്കളം അഹമ്മദ് മുസ്ല്യാര്‍, ഫസലുറഹ്മാന്‍ ദാരിമി, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ബി.എച്ച് അബ്ദുല്ലക്കുഞ്ഞി, സുബൈര്‍ ദാരിമി പൈക്ക, റഷീദ് ബെളിഞ്ചം, മജീദ് പൈക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
കണ്ണിയത്ത് ഉസ്താദ് ആണ്ടുനേര്‍ച്ചയും മസ്ജിദ് ഉദ്ഘാടനവും: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഒന്നും രണ്ടുമല്ല, മിഷേല്‍ ഒബാമയ്ക്ക് മോഡി സമ്മാനിച്ചത് 100 പട്ടുസാരികള്‍
Keywords:  Badiyadukka, SKSSF, Kasaragod, Kerala, Kanniyath Usthad, Masjid Inauguration, Press Conference, Kanniyath Academy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia