city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാട്യരത്‌നം കണ്ണന്‍പാട്ടാളി അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും അരങ്ങേറ്റവും കഥകളിയും 31ന്

കാസര്‍കോട്: (www.kasargodvartha.com 30/12/2015) നാട്യരത്‌നം കണ്ണന്‍പാട്ടാളി സ്മാരക കഥകളി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക അനുസ്മരണ ചടങ്ങും ആശാന്റെ പേരിലുള്ള നാട്യാചാര്യപുരസ്‌ക്കാര സമര്‍പ്പണവും ഡിസംബര്‍ 31 ന് കാനത്തൂര്‍ നാല്‍വര്‍ദേവസ്ഥാന പരിസരത്തുവെച്ച് നടക്കും.

കഥകളി അരങ്ങിനെ വിസ്മയിപ്പിക്കുന്ന നാട്യാചാര്യന്‍ സദനം ബാലകൃഷ്ണന്‍ ആശാനാണ് ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹനായത്. മലബാറിലെ കഥകളി ലോകത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് പറശ്ശിനി കുഞ്ഞിരാമന്‍ ആശാന് ഈ വര്‍ഷം പ്രത്യേക പുരസ്‌കാരവും നല്‍കി ആദരിക്കും. വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ട്രസ്റ്റ് നടത്തിവരുന്ന കഥകളി പഠനക്ലാസിലെ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും ' ബാലിവധം' കഥകളിയും അരങ്ങേറും.

പരിപാടി ട്രസ്റ്റ് രക്ഷാധികാരി കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.  ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എ എം ശ്രീധരന്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ജി ഗോപകുമാര്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. തൃക്കരിപ്പൂര്‍ ഫോക്‌ലാന്റ് ഡയറക്ടര്‍ ഡോ. വി ജയരാജ് പുരസ്‌കാര ജേതാവിനെ പരിജയപ്പെടുത്തും.

സി കുഞ്ഞമ്പുനായര്‍ (ചിത്രകല), കൃഷണന്‍ കലയപ്പാടി (തെയ്യംകല), അടുക്ക ഗോപാലകൃഷ്ണഭട്ട് (യക്ഷഗാനം) എന്നിവരെ ചടങ്ങില്‍ ആദരിക്കും. കെ പി ജ്യോതിചന്ദ്രന്‍ കാനത്തൂര്‍ ആശംസ പ്രസംഗം നടത്തും. കെ പി ഗോപാലന്‍നായര്‍ (കാനത്തൂര്‍ നാല്‍വര്‍ ദേവസ്ഥാനം), ഇ മണികണ്ഠന്‍ (ചെയര്‍മാന്‍, കാനത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രം ട്രസ്റ്റ്), കെ പി ഗോപിനാഥന്‍ നായര്‍ ( കാനത്തൂര്‍ നാല്‍വര്‍ ദേവസ്ഥാനം), എം അനന്തന്‍നമ്പ്യാര്‍ കാനത്തൂര്‍, കെ പി കുമാരന്‍ നായര്‍, പയോലം, ശോഭ പയോലം (വാര്‍ഡ് മെമ്പര്‍, മുളിയാര്‍ പഞ്ചായത്ത്), മിനി പി വി (വാര്‍ഡ് മെമ്പര്‍, മുളിയാര്‍ പഞ്ചായത്ത്) എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ട്രസ്റ്റ് സെക്രട്ടറി സന്തോഷ് പനയാല്‍ സ്വാഗതം പറയും. ഡോ. വി ബാലകൃഷ്ണന്‍ നന്ദി പറയും.
നാട്യരത്‌നം കണ്ണന്‍പാട്ടാളി അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും അരങ്ങേറ്റവും കഥകളിയും 31ന്

Keywords:  Kasaragod, Study class, Award, Muliyar, Panchayath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia