city-gold-ad-for-blogger

Book Launch | 'ഒരു കല്ലടിക്കോടൻ സൗമ്യത' പുസ്തകം പ്രകാശനം ചെയ്തു

kannan pattaali biography released
Image: Arranged

കാസർകോട്: (KasargodVartha) നാട്യ രത്നം കണ്ണൻ പാട്ടാളി സ്മാരക ട്രസ്റ്റ് കണ്ണൻ പാട്ടാളി ആശാനെ കുറിച്ചും കലാസ്വാദകരുടെയും ഗവേഷകരുടെയും ലേഖനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ പുസ്തകം 'ഒരു കല്ലടിക്കോടൻ സൗമ്യത' പ്രമുഖ എഴുത്തുകാരനും ഗ്രന്ഥലോകം എഡിറ്ററുമായ പി വി കെ പനയാൽ മദർ തെരേസ അവാർഡ് ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് നൽകി പ്രകാശനം ചെയ്തു. 

ആശാന്റെ ജീവചരിത്രം പുസ്തകത്തിൽ ഒതുങ്ങുന്നതല്ല എന്നും ആ മഹാ കലാകാരന്റെ ജീവിതം തന്നെ സന്ദേശമാണെന്നും പി വി കെ പനയാൽ പറഞ്ഞു. ട്രസ്റ്റിന്റെ നേതൃത്വത്തിൽ പനയാൽ നാലകത്ത് നടന്ന പരിപാടിയിൽ ട്രസ്റ്റ് ചെയർമാൻ ഡോ. എ എം ശ്രീധരൻ അധ്യക്ഷനായി. 

ചടങ്ങ് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. പുസ്തക അവലോകനം പ്രശസ്ത കവി നാലപ്പാടം പത്മനാഭൻ നടത്തി. മണികണ്ഠൻ മേലത്ത്, സതീഷ് കുമാർ, ഭാസ്കരൻ ഉദുമ, ഉദയഭാനു, വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

#booklaunch #MalayalamLiterature #KannanPattaali #biography #Kerala #IndianLiterature #arts #culture

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia