രാഷ്ട്രീയ കന്നട ഉത്സവിന് വെള്ളിയാഴ്ച തുടക്കമാവും
Apr 2, 2015, 11:41 IST
കാസര്‍കോട്: (www.kasargodvartha.com 02/04/2015) കേരളാ ഫോക്ലോര്‍ അക്കാദമിയും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂരും സംയുക്തമായി സംഘടിപ്പിക്കുന്ന രാഷ്ട്രീയ കന്നട ഉത്സവിന് വെള്ളിയാഴ്ച തുടക്കമാവും. ഹൊസങ്കടിയില്‍ നടക്കുന്ന പരിപാടി കര്‍ണാടക വനം പരിസ്ഥിതി മന്ത്രി ബി രാമാനന്ദറായി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ രാമാനന്ദ ബനരി അധ്യക്ഷത വഹിക്കും.
പി. കരുണാകരന്‍ എം.പി, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി, ഹൊസങ്കടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നുസ്രത്ത് ജഹാന്‍, ഡോ. മുരളി മോഹന്‍ ചുന്താര്‍ തുടങ്ങിയ പ്രമുഖര്‍ മുഖ്യാതിഥികളായെത്തും. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയരക്ടര്‍ ഡോ. സജിത്ത് ഇ.എന്‍ മുഖ്യപ്രഭാഷണം നടത്തും.
തുളു അക്കാദമി ചെയര്‍മാന്‍ അഡ്വ. ബി. സുബ്ബയ്യറായി, പ്രദീപ് കുമാര്‍ കള്‍ക്കുര, കന്നട സാഹിത്യ പരിഷത്ത് പ്രസിഡണ്ട് എസ്.വി ഭട്ട് തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളായ പൂജകുണിത, വീര പതിര, ഉമ്മത്തട്ട്, സീധീ നൃത്തം, ബഡു കംസലെ, യക്ഷഗാനം, ദഫ് മുട്ട്, മാജിക് ഷോ, മര നൃത്തം വേദിയില്‍ അരങ്ങേറും.
അഞ്ചിന് പരിപാടി കര്‍ണാകട ആരോഗ്യമന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. ഫോക്്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിക്കും. മംഗളൂരു എം.പി നളിന്‍ കുമാര്‍ഘട്ടി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എസ്.പി ഡോ. ശീനിവാസ് എ, എം പ്രദീപ് കുമാര്‍ സംബന്ധിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.
Also Read:
അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു
Keywords: Kasaragod, Kerala, Press meet, Press Club, Kannada Uthsav, Kerala Folklore Academy, Kannada Uthsav start on Friday.
Advertisement: