city-gold-ad-for-blogger

കാഞ്ഞങ്ങാട്-പത്തനംതിട്ട സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസ് ശനിയാഴ്ച തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 01/09/2017) കാസര്‍കോട്ട് നിന്നും തിരിച്ചുമുള്ള കെ എസ് ആര്‍ ടി സിയുടെ മിന്നല്‍ ബസുകളുടെ എണ്ണം ആറായി. കെ എസ് ആര്‍ടി സി കാസര്‍കോട്-പാലാ മിന്നല്‍ ബസ് കൂടി സര്‍വ്വീസ് തുടങ്ങിയതോടെയാണ് ഇത്തരം ബസുകളുടെ എണ്ണം ആറായത്.

ചന്ദ്രഗിരി പാലം വഴിയാണ് പാലാ മിന്നല്‍ ബസ് പോകുന്നത്. രാത്രി 10.20നാണ് ഈ ബസ് കാസര്‍കോട്ടുനിന്നും പുറപ്പെടുന്നത്. തൊടുപുഴ വഴി പുലര്‍ച്ചെ ആറിന് പാലായിലെത്തും. അവിടെ നിന്ന് രാത്രി 8.30ന് പുറപ്പെട്ട് പുലര്‍ച്ചെ 4.30ന് കാസര്‍കോട്ടെത്തും. കാസര്‍കോട്ട് നിന്ന് വൈകിട്ട് 6.15ന് തിരുവനന്തപുരം, 9ന് കോട്ടയം എന്നിവിടങ്ങളിലേക്കാണ് മറ്റു മിന്നല്‍ ബസുകള്‍.

 കാഞ്ഞങ്ങാട്-പത്തനംതിട്ട സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസ് ശനിയാഴ്ച തുടങ്ങും

അതിനിടെ മലയോരമേഖലയുമായി ബന്ധിപ്പിച്ച് കാഞ്ഞങ്ങാട്ടുനിന്നും പത്തനംതിട്ടയിലേക്ക് കെ എസ് ആര്‍ ടി സിയുടെ സൂപ്പര്‍ഫാസ്റ്റ് ശനിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. കാഞ്ഞങ്ങാട്ടുനിന്ന് എണ്ണപ്പാറ, കാലിച്ചാനടുക്കം, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, പാല, ഭരണങ്ങാനം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നിവഴിയാണ് പത്തനംതിട്ടയില്‍ എത്തുന്നത്.

Keywords: Kanhangad to Pathanamthitta Superfast bus services to begin Saturday, News, Kasaragod, Bus, KSRTC, Thiruvananthapuram, Kottayam, Kanhangad, Pathanamthitta.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia