ഓര്‍ഫനേജ് അറബിക് കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു
Apr 16, 2012, 21:15 IST

കാഞ്ഞങ്ങാട്: മുസ്ളീം ഓര്‍ഫനേജ് അറബിക് കോളേജ് വിദ്യാര്‍ത്ഥികളുടെ 'തളിര്' മാഗസിന്‍ യതീംഖാന പ്രസിഡന്റ് എ. ഹമീദ് ഹാജി പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി പി. പ്രവീണ്‍ കുമാര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രിന്‍സിപ്പാള്‍ ഖലീലു റഹ്മാന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
കാസര്‍കോട് പ്രസ് ക്ളബ്ബ് വൈസ് പ്രസിഡന്റ് മട്ടന്നൂര്‍ സുരേന്ദ്രന്‍, അബൂബക്കര്‍ നീലേശ്വരം, ശ്രീഹരിഭട്ട്, കെ. ഗോവിന്ദന്‍ മാസ്റര്‍, എന്‍. ഗംഗാധരന്‍, ടി. മുഹമ്മദ് അസ്ലം, എന്നിവര്‍ പ്രസംഗിച്ചു, കെ.പി. അസ്ഹര്‍ സ്വാഗതവും എ. ജുനൈദ് മാസ്റര്‍ നന്ദിയും പറഞ്ഞു.
Keywords: Kanhangad orphanage arabic college, Magazine release