മസ്‌കത്തിലെ കടലില്‍ കുളിക്കാനിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശി മുങ്ങിമരിച്ചു
May 7, 2016, 18:19 IST
മസ്‌കറ്റ്: (www.kasargodvartha.com /07/05/2016) മസ്‌കത്തിലെ സലാല കടലില്‍ കുളിക്കാനിറങ്ങിയ വാഴക്കോട് സ്വദേശി മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് സലാലയിലെ റെയ്‌സൂത്ത് ഒയാസിസ് ക്ലബിന് സമീപമുള്ള ബീച്ചില്‍ കുളിക്കാനിറങ്ങിയ വാഴക്കോട് കുന്നത്ത് മൂലയിലെ ശരത്താണ് (26) മുങ്ങിമരിച്ചത്.
വണ്ടര്‍ഫുള്‍ കോറല്‍ എല്‍എല്‍സി എന്ന കമ്പനിയില്‍ ഐ.ടി അഡ്മിനിസ്‌ട്രേറ്ററാണ്. റോയല്‍ പാലസില്‍ കരാര്‍ ജോലിക്കായി ഒരാഴ്ച മുമ്പാണ് സലാലയില്‍ എത്തിയത്. മറ്റു രണ്ട് മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ശരത് ശക്തമായ തിരയില്‍പെടുകയായിരുന്നു. ഉടന്‍തന്നെ പൊലീസ് ബോട്ടും മുങ്ങല്‍ വിദഗ്ധരുമത്തെി തിരച്ചില്‍ നടത്തിയെങ്കിലും ശരത്തിനെ കണ്ടത്തൊനായില്ല.
ശനിയാഴ്ച രാവിലെ 7 മണിയോടെ ശരത്തിന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വാഴക്കോട് കുന്നത്ത് മൂലയിലെ ബാലകൃഷ്ണന്റെയും ശൈലജയുടെയും മകനാണ്. ഒന്നര വര്‍ഷം മുമ്പാണ് മസ്‌ക്കത്തിലേക്ക് പോയത്. സഹോദരങ്ങള്‍ ശൈലേഷ്, ശാരിക.