city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍വീസ് സ്റ്റേഷനിലെ തൊഴിലാളിയെ മലദ്വാരത്തില്‍ എയര്‍കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 20/06/2016) സര്‍വീസ് സ്റ്റേഷനില്‍ സഹതൊഴിലാളിയെ മലദ്വാരത്തില്‍ എയര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി സാനു പണിക്കര്‍ ആണ് പ്രതികളും ബീഹാര്‍ സ്വദേശികളുമായ രഞ്ജന്‍ കുമാര്‍, സോനു, പങ്കജ് എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്.

പ്രോസിക്യൂഷന് കുറ്റം സംശയാതീതമായി തെളിയിക്കാന്‍ സാധിച്ചില്ലെന്ന് വിധിന്യായത്തില്‍ കോടതി പ്രസ്താവിച്ചു. 2012 ഒക്‌ടോബര്‍ 19ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് അതിഞ്ഞാലിലുള്ള കെ വി അബ്ദുര്‍ റഹ് മാന്‍ ഹാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെ വി കാര്‍വാഷിംഗ് ആന്‍ഡ് സര്‍വീസ് സ്റ്റേഷന്‍ എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ ഇബ്രാഹിമാണ് (42) കൊല്ലപ്പെട്ടത്.

സംഭവ ദിവസം ഉച്ചയ്ക്ക് 12.30ന് ജോലി ചെയ്യാതെ വെറുതെ ഇരിക്കുകയായിരുന്ന സഹതൊഴിലാളികളായ പ്രതികളോട് മരണപ്പെട്ട ഇബ്രാഹിം ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ വിരോധത്തില്‍ പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് സര്‍വീസ് സ്റ്റേഷനില്‍ ഉപയോഗിക്കുന്ന കംപ്രസ്സീവ് എയര്‍പൈപ്പ് ഇബ്രാഹിമിന്റെ മലദ്വാരത്തില്‍ കയറ്റി എയര്‍ അടിച്ച് ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നീട് ആറു ദിവസം കഴിഞ്ഞ് 25നാണ് ഇബ്രാഹിം മരണപ്പെട്ടത്.

പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ ഇ ലോഹിതാക്ഷന്‍, കെ കുമാരന്‍ നായര്‍ എന്നിവരും ഹാജരായി.

സര്‍വീസ് സ്റ്റേഷനിലെ തൊഴിലാളിയെ മലദ്വാരത്തില്‍ എയര്‍കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ടു

Related News: 

മലദ്വാരത്തിൽ കാറ്റടിച്ചുകയറ്റിയസംഭവം: ഗുരുതരനിലയിലായിരുന്ന യുവാവ് മരിച്ചു

യു­വാ­വി­നോ­ട് കൊടും ക്രൂരത; മല­ദ്വാ­ര­ത്തില്‍ ഹൈപ്ര­ഷര്‍ കാറ്റ് അടിച്ചുകയറ്റി
Keywords : Kanhangad, Murder, Case, Accuse, Investigation, Court, Kasaragod, Ibrahim, Kanhangad murder case: 3 Bihar natives acquitted. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia