കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹി സ്ഥാനത്തിന് വോട്ടെടുപ്പ്
Apr 19, 2012, 16:50 IST

കാഞ്ഞങ്ങാട്: മുന്‍സിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേരിതിരിഞ്ഞ പോരാട്ടം. പ്രസിഡണ്ട് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പിലൂടെ ഭാരവാഹികളെ കണ്ടത്തേണ്ടിവന്നു. ബുധനാഴ്ച കോട്ടച്ചേരി മണ്ഡലം ലീഗ് ഓഫീസില്‍ ചേര്‍ന്ന യൂത്ത് ലിഗ് മുന്‍സിപ്പല്‍ കൌണ്‍സില്‍ യോഗത്തിലാണ് വോട്ടെടുപ്പ് നടന്നത്.
വിഭാഗീയതയെ തുടര്‍ന്ന് ഏറെക്കാലമായി യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റിക്ക് നാഥനില്ലാത്ത അവസ്ഥയായിരുന്നു. ബുധനാഴ്ച നടന്ന കൌണ്‍സിലില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ കെ ബദറുദ്ദീന്‍, മഹമ്മൂദ് മുറിയനാവി, കരീം കുശാല്‍ നഗര്‍ എന്നിവരുടെ പേര് ഉയര്‍ന്നുവന്നു. മൂന്ന് പേരും മത്സരത്തില്‍ ഉറച്ചുനിന്നതിനാല്‍ ശക്തമായ വോട്ടെടുപ്പ് നടന്നു. 44നെതിരെ 55 വോട്ടുകള്‍ നേടി മഹമ്മൂദ് മുറിയനാവി, കെ കെ ബദറുദ്ദീനെ പരാജയപ്പെടുത്തി.
കരീംകുശാല്‍ നഗറിന് അഞ്ച് വോട്ടുകള്‍ ലഭിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് ഹാഷിം പടന്നക്കാടിനെതിരെ മത്സരിച്ച സവാദ് കല്ലൂരാവി ജയിച്ചു. ഹാഷിമിന് 38 വോട്ടും സവാദിന് 44 വോട്ടുകളും ലഭിച്ചു. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച കരീം കുശാല്‍ നഗര്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചുവെങ്കിലും 6 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
മുസ്തഫ മണവാട്ടി, സിദ്ധിഖ് ഞാണിക്കടവ് (വൈസ് പ്രസിഡണ്ടുമാര്‍), എം.ബി ബഷീര്‍ ആറങ്ങാടി, റഷീദ് പടന്നക്കാട് (സെക്രട്ടറിമാര്‍), ഫൈസല്‍ ചേരക്കാടത്ത് (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. വരണാധികാരി സി കെ ആസിഫ് ചിത്താരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് എം.പി ജാഫര്‍ യോഗം ഉദ്ഘാടനം ചെയ്യും. ഹക്കീം മീനാപ്പീസ് അദ്ധ്യക്ഷം വഹിച്ചു. മമ്മു ചാല, കെ മുഹമ്മദ് കുഞ്ഞി, കെ കെ ജാഫര്‍, നൌഷാദ് കൊത്തിക്കാല്‍ എന്നിവര്‍ സംസാരിച്ചു. എന്‍.കെ ആരിഫ് സ്വാഗതവും ബഷീര്‍ കൊവ്വല്‍ പള്ളി നന്ദിയും പറഞ്ഞു.
Keywords: Kanhangad-Municipality, Muslim-youth-league, Kasaragod