city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തുടക്കത്തിലേ പാളി കാഞ്ഞങ്ങാട് നഗര ട്രാഫിക് പരിഷ്‌കാരം

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.09.2019) ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് സെപ്തംബര്‍ ഒന്ന് മുതല്‍ നഗരത്തില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരം പാളുന്നു. നഗരത്തിലെ മുഴുവന്‍ ബസുകളും അലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിക്കണമെന്ന നിര്‍ദേശം തുടക്കത്തിലേ പാളി. പഴയ ബസ് സ്റ്റാന്‍ഡ് ഇപ്പോഴും പഴയപടി തന്നെയാണ്. നഗരത്തിലെ വാഹന പാര്‍ക്കിംഗിലും മാറ്റം വന്നിട്ടില്ല. സര്‍വ്വീസ് റോഡിലുള്‍പ്പെടെ പാര്‍ക്കിംഗ് നിരോധിച്ചുവെങ്കിലും പലയിടത്തും ഇപ്പോഴും അനധികൃതമായ വാഹന പാര്‍ക്കിംഗ് തുടരുകയാണ്.

അതേ സമയം ബസുകളുടെ യാത്ര ക്രമീകരിച്ചത് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. കാഞ്ഞങ്ങാട്ട് യാത്ര അവസാനിപ്പിക്കുന്ന ബസുകള്‍ യാത്രക്കാരെ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇറക്കിയ ശേഷം അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. തിരിച്ചുപോകുമ്പോള്‍ വീണ്ടും പഴയ ബസ് സ്റ്റാന്‍ഡിലേക്കെത്തി യാത്രക്കാരെ കയറ്റി വേണം പുറപ്പെടാന്‍. അഞ്ചു മിനിട്ടിലധികം ബസുകള്‍ പഴയ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടാനും പാടില്ല. ഈ പരിഷ്‌കാരം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് തൊഴിലാളികളും ഉടമകളും പറയുന്നത്.

നഗരത്തില്‍ അനധികൃത പാര്‍ക്കിംഗ് കര്‍ശനമായി തടയുമെന്ന് പറയുമ്പോഴും മിക്ക സ്വകാര്യ വാഹനങ്ങളും ഇപ്പോഴും നഗരത്തിന്റെ പലയിടങ്ങളിലായി നിര്‍ത്തിയിടുന്നുണ്ട്. നഗരത്തില്‍ നിലവില്‍ തിരിച്ചറിയല്‍ കാര്‍ഡുള്ള വ്യാപാരികള്‍ക്ക് മാത്രമേ തെരുവില്‍ കച്ചവടം നടത്താന്‍ പാടുള്ളൂ. ഓണത്തോടനുബന്ധിച്ച് ഉള്ള തെരുവ് കച്ചവടങ്ങള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കിലും പഴയ രാജധാനി പരിസരത്തും അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലും നടത്താന്‍ സൗകര്യമൊരുക്കുമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.
തുടക്കത്തിലേ പാളി കാഞ്ഞങ്ങാട് നഗര ട്രാഫിക് പരിഷ്‌കാരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Kanhangad Municipality new traffic rule not best
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia