പ്ലാസ്റ്റിക് ഷെഡ്ഡില്‍ ദുരിത ജീവിതം നയിക്കുന്ന മൈമൂനയെയും രാജനെയും നഗരസഭ സംരക്ഷിക്കും
Sep 11, 2017, 23:20 IST
പടന്നക്കാട്: (www.kasargodvartha.com 11.09.2017) പടന്നക്കാട് ദേശീയപാതയില്‍ നെഹ്‌റു കോളജിന് സമീപം പ്ലാസ്റ്റിക് ഷെഡ്ഡില്‍ ദുരിത ജീവിതം നയിക്കുന്ന മൈമൂനയെയും ഭര്‍ത്താവ് രാജനെയും നഗരസഭ സംരക്ഷിക്കും. ശനിയാഴ്ച മാധ്യമങ്ങളില്‍ ഇവരെക്കുറിച്ച് വന്ന റിപോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഇവരെ നേരില്‍ച്ചെന്ന് കണ്ടാണ് നഗരസഭ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയത്.
ആദ്യ നടപടി എന്ന നിലയില്‍ ചെയര്‍മാന്‍ ഒരു തുകയും ഇവര്‍ക്ക് നല്‍കി. റെയില്‍വേ ലൈന്‍ നിര്‍മാണത്തിന്റെ ജോലിക്കിടയിലാണ് പാലക്കാട് സ്വദേശിയായ മൈമൂനയും കായംകുളം സ്വദേശി രാജനും പരിചയപ്പെട്ടത്. പിന്നീട് പ്രണയിക്കുകയും 15 വര്‍ഷമായി ഒരുമിച്ച് ജീവിക്കുകയുമാണ്. റെയില്‍വേ ലൈനിന്റെ ജോലി തീര്‍ന്നപ്പോഴാണ് ഇവര്‍ നീലേശ്വരത്തേക്കെത്തിയത്. പിന്നീട് പടന്നക്കാട് നെഹ്‌റു കോളജ് കാന്റീന് സമീപത്ത് ഓല ഷെഡ്ഡ് കെട്ടി താമസിച്ചു വരികയായിരുന്നു. ഇരുവരും കൂലി വേലയെടുത്താണ് ജീവിതം പുലര്‍ത്തിയത്.
ഇതിനിടയിലാണ് മൈമൂനക്ക് കാലില്‍ ചെറിയൊരു മുറിവുണ്ടായത്. ഇത് ക്രമേണ മൂര്‍ഛിക്കുകയും രണ്ടു കാല്‍പാദങ്ങളും മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തു. ഇതിനിടയില്‍ കൂലിപ്പണിക്കാരനായ രാജന്‍ ജോലിക്കിടയില്‍ കിണറ്റില്‍ വീണ് നട്ടെല്ല് പൊട്ടുകയും ചെയ്തു. ഇതോടെ രണ്ടുപേരും രോഗികളാവുകയും നിത്യജീവിതം വഴിമുട്ടുകയും ചെയ്തു. സഹാനുഭൂതിയുളളവര്‍ നല്‍കുന്ന സഹായം കൊണ്ടായിരുന്നു ഇവര്‍ ജീവിക്കുന്നത്. വല്ലപ്പോഴും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും സഹായം നല്‍കും.
ഇവര്‍ക്ക് സാമ്പത്തിക സഹായവും ചികിത്സലയും ലഭ്യമാക്കുമെന്നും തെരുവിലുങ്ങുന്നവരെ സംരക്ഷിക്ഷിക്കാനുള്ള നഗരസഭയുടെ പദ്ധതിയിലുള്‍പ്പെടുത്തി ആവശ്യമായ പരിചരണം നല്‍കുമെന്നും ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു. മുന്‍ കൗണ്‍സിലര്‍മാരായ കരുണാകരന്‍, സുശാന്ത്, പ്രിയേഷ് കാഞ്ഞങ്ങാട് എന്നിവരും ചെയര്‍മാനൊപ്പമുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Padannakad, Municipality, Kanhangad, Family, Treatment, Kasaragod, Maimoona, Rajan.