city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം ജില്ലാനേതൃത്വത്തിനും അതൃപ്തി; വിവാദമായ വയോജനമന്ദിര നിര്‍മാണ നീക്കത്തില്‍ നിന്നും നഗരസഭ പിന്‍മാറുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.04.2017) ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനിയില്‍ വയോജനമന്ദിരം നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ നിന്നും നഗരസഭ പിന്‍മാറുമെന്ന് സൂചന. സ്‌കൂളിന്റെ കളിസ്ഥലത്ത് വയോജനമന്ദിരം നിര്‍മിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നഗരസഭ ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്. നഗരസഭയുടെ നിലപാടിനെതിരെ സി പി എമ്മിനകത്തുപോലും പ്രതികരണമുണ്ടായത് നഗരസഭാ ഭരണസമിതിയെ വെട്ടിലാക്കിയിട്ടുണ്ട്. വയോജനമന്ദിരം നിര്‍മ്മാണത്തില്‍ നിന്നും പിന്മാറാന്‍ സി പി എം ജില്ലാ നേതൃത്വം നിര്‍ദ്ദേശിക്കുമെന്നാണ് വിവരം.

ഏപ്രില്‍ 26ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്ക് വന്നേക്കും. പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ അതിന് വിരുദ്ധമായി സര്‍ക്കാര്‍ വിദ്യാലയത്തിന്റെ മൈതാനത്തില്‍ വയോജനമന്ദിരം പണിയുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്ന അഭിപ്രായം ശക്തമാണ്.

സി പി എം ജില്ലാനേതൃത്വത്തിനും അതൃപ്തി; വിവാദമായ വയോജനമന്ദിര നിര്‍മാണ നീക്കത്തില്‍ നിന്നും നഗരസഭ പിന്‍മാറുന്നു


പൊതുവിദ്യാലയങ്ങളുടെ വികസനമായിരിക്കണം തദ്ദേശസ്ഥാപനങ്ങളുടെ മുഖ്യ ലക്ഷ്യമെന്ന് സര്‍ക്കാര്‍ നേരത്തേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വയോജന ക്ഷേമത്തിനും മുന്‍തൂക്കം നല്‍കണമെന്ന് 2008ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വയോജന പകല്‍ വിശ്രമ കേന്ദ്രങ്ങള്‍ വ്യാപകമായി സ്ഥാപിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് സംഘടനകള്‍ സര്‍ക്കാറിലും തദ്ദേശസ്ഥാപനങ്ങളിലും സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായി വാര്‍ഡുകള്‍ തോറും വയോജന പകല്‍ വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭ ഉള്‍പ്പെടെ തീരുമാനിച്ചിട്ടുണ്ട്. കാലാകാലങ്ങളില്‍ വയോജന ക്ഷേമത്തിനായി വകയിരുത്തുന്ന പദ്ധതി തുക ലാപ്‌സായി പോകാറാണ് പതിവ്. കാഞ്ഞങ്ങാട് നഗരത്തില്‍ വയോജന പകല്‍ വിശ്രമ കേന്ദ്രം സ്ഥാപിക്കാനുള്ള നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും സ്‌കൂള്‍ സ്ഥലം കൈയ്യേറിയുള്ള വയോജന മന്ദിര നിര്‍മ്മാണം അംഗീകരിക്കാനാവില്ലെന്നാണ് പൊതുവികാരം.

നഗരത്തില്‍ തന്നെ രണ്ടോ മൂന്നോ സെന്റ് സ്ഥലം അനുയോജ്യമായ സ്ഥലങ്ങളില്‍ കണ്ടെത്തി അവിടെ വയോജന പകല്‍ വിശ്രമ കേന്ദ്രം പണിയുന്നതാണ് ഉചിതമെന്ന് സി പി എം ജില്ലാ നേതൃത്വത്തിന് അഭിപ്രായമുണ്ട്. എസ് എഫ് ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളും വിവിധ സന്നദ്ധ സംഘടനകളും പൊതുജനങ്ങളും സ്‌കൂള്‍മൈതാനം കയ്യേറി വയോജനമന്ദിരം പണിയുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തില്‍ ഈ നീക്കത്തില്‍ നിന്നും പിന്‍തിരിയണമെന്നാണ് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിക്കുന്നത്. വയോജനമന്ദിരത്തിന്റെ കാര്യത്തില്‍ പിടിവാശി തുടര്‍ന്നാല്‍ നഗരസഭരണത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ക്കുള്ള മതിപ്പ് ഇല്ലാതാകുമെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, CPM, School, Issue, Old Age Home, Government, Play Ground, Shelter, Di satisfied.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia