വിമര്‍ശനങ്ങള്‍ അതിജീവിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നേറണം: വി.വി.രമേശന്‍
Dec 4, 2016, 08:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/12/2016) സമൂഹത്തിലെ വിമര്‍ശനങ്ങള്‍ അതിജീവിച്ച് വേണം സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നേറേണ്ടതെന്ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ അഭിപ്രായപ്പെട്ടു. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ അനുമോദിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയ്ഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരെ ആരും അംഗീകരിക്കുന്നില്ലെന്നും കാന്‍ഫെഡ് ഇതിനു മുന്‍കൈയ്യെടുത്തത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളെയും പ്രവര്‍ത്തകരെയും ആദരിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ. ദാമോദരന്‍ ഉപഹാര സമര്‍പ്പണം നടത്തി. പ്രൊഫ. കെ.പി. ഭരതന്‍ ആമുഖ പ്രഭാഷണം നടത്തി. അബൂബക്കര്‍ പാറയില്‍, ടി. തമ്പാന്‍, നാരായണന്‍ ഓര്‍ക്കുളം, ബി.കെ. ബഷീര്‍ പൈക്ക, സി.പി.വി. വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷാഫി ചൂരിപ്പള്ളം സ്വാഗതവും കെ.ആര്‍. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kanhangad, AIDS, Celebration, KANFED social forum aids day observed.