കാനത്തൂരിലെ ജനങ്ങളുടെ ദുരിതയാത്രയ്ക്ക് പരിഹാരം: 5 ലക്ഷം ചിലവിട്ട് നിര്‍മ്മിച്ച നടവഴിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച
Jul 16, 2015, 15:36 IST
കാസര്‍കോട്: (www.kasargodvartha.com 16/07/2015) മുളിയാര്‍ പഞ്ചായത്തിലെ കാനത്തൂര്‍ വടക്കേക്കര പ്രദേശത്തെ ജനങ്ങളുടെ യാത്രദുരിതത്തിന് പരിഹാരമായി നടവഴി ഒരുങ്ങി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് നടവഴി നിര്‍മ്മിച്ചത്. മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ കാനത്തൂര്‍ വടക്കേക്കരയില്‍ നാല്‍പതോളം പട്ടിക ജാതി കുടുംബങ്ങളാണ് താമസിക്കുന്നത്.
ഇവിടെയെത്താന്‍ വഴിയില്ലാത്തതിനാല്‍ പ്രദേശവാസികള്‍ ചളിനിറഞ്ഞ വയലിലൂടെയായിരുന്നു നഗരപ്രദേശങ്ങളിലേക്കും മറ്റും പോയിരുന്നത്. പ്രദേശത്തേക്ക് നടവഴി നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ പ്രദേശത്തെ കാറഡുക്ക ടൗണുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് നടവഴി നിര്‍മ്മിച്ചിരിക്കുന്നത്. നടവഴി വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) ഉദ്ഘാടനം ചെയ്യും.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം പ്രദീപ് അധ്യക്ഷത വഹിക്കും, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഭവാനി, വൈസ്.പ്രസിഡന്റ് എം. മാധവന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മിനി, തുടങ്ങിയവര്‍ പങ്കെടുക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, inauguration, Kanathoor, Road inauguration, District, Kanathoor foot way inauguration on Friday.
Advertisement: