city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദരം ഏറ്റുവാങ്ങാന്‍ ആശുപത്രിക്കിടക്കയില്‍ നിന്നും കമ്മാരേട്ടന്‍ ആംബുലന്‍സിലെത്തി; നാട്ടുകാരുടെ കണ്ണുനിറഞ്ഞു

മാവുങ്കാല്‍: (www.kasargodvartha.com 08.12.2017) ആശുപത്രിയിലെ രോഗ കിടക്കയില്‍ നിന്നും ആംബുലന്‍സില്‍ ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങാന്‍ കമ്മാരേട്ടന്‍ എത്തിയപ്പോള്‍ നാട്ടുകാരുടെ കണ്ണുനിറഞ്ഞു. കോട്ടപ്പാറ ഡോ. ശ്യാം പ്രസാദ് മുഖര്‍ജി ക്ലബ്ബ് ഒരുക്കിയ സ്നേഹാദരം സ്വീകരിക്കാനാണ് ആശുപത്രി കിടക്കയില്‍ നിന്നും മടിക്കൈ കമ്മാരന്‍ എത്തിയത്.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവരികയും ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മ മേഖലയില്‍ ജ്വലിച്ചു നില്‍ക്കുകയും ചെയ്ത വലിയ നേതാവിനെ ആദരിക്കാന്‍ നാടൊന്നാകെ ഒഴുകിയെത്തി. യുവത്വത്തിന്റെ ചുറുചുറുക്കുമായി അടുത്ത കാലം വരെ തങ്ങളോടൊപ്പം ഇഴചേര്‍ന്നു നിന്ന കമ്മാരേട്ടന്‍ ഒരുപാട് കാലം ഇനിയും കര്‍മ്മ രംഗത്തുണ്ടാകണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു ജനം പ്രകടിപ്പിച്ചത്.

ആദരം ഏറ്റുവാങ്ങാന്‍ ആശുപത്രിക്കിടക്കയില്‍ നിന്നും കമ്മാരേട്ടന്‍ ആംബുലന്‍സിലെത്തി; നാട്ടുകാരുടെ കണ്ണുനിറഞ്ഞു

ഏതാനും ദിവസങ്ങളായി അസുഖം മൂര്‍ച്ഛിച്ച് കമ്മാരേട്ടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതുകൊണ്ട് തന്നെ സ്വീകരണ പരിപാടി തന്നെ മാറ്റി വെക്കേണ്ടിവരുമോ എന്ന ആശങ്കയിലായിരുന്നു സംഘാടകര്‍. എന്നാല്‍ എന്തു തന്നെയായാലും നാട്ടുകാരുടെ സ്നേഹവായ്പ ഏറ്റുവാങ്ങാന്‍ താന്‍ എത്തുമെന്ന് കമ്മാരേട്ടന്‍ ഉറപ്പ് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ഡോക്ടര്‍മാരുടെ പ്രത്യേക അനുമതി വാങ്ങിയാണ് എല്ലാ സജീകരണങ്ങളും ഒരുക്കിയ ആംബുലന്‍സില്‍ നഴ്സുമാരുടെ സഹായത്തോടെയാണ് കമ്മാരേട്ടന്‍ ചടങ്ങിനെത്തിയത്. കമ്മാരേട്ടന്റെ രോഗാവസ്ഥ നാട്ടുകാരുടെ കണ്ണ് നനയിച്ചപ്പോള്‍ തന്നോട് തന്റെ ജന്മനാട് കാണിച്ച സ്നേഹവായ്പുകള്‍ക്ക് മുന്നിലാണ് ഏത് പ്രതിസന്ധിക്ക് മുന്നിലും മലപോലെ ഉറച്ച് നില്‍ക്കാറുള്ള കമ്മാരേട്ടന്റെ കണ്‍കോണുളില്‍ നിന്നും കണ്ണീര്‍ തുള്ളികള്‍ അടര്‍ന്നുവീണത്.

ബുധനാഴ്ച വൈകിട്ട് കോട്ടപ്പാറ എല്‍പി സ്‌കൂള്‍ മൈതാനിയിലാണ് സ്നേഹാദര ചടങ്ങ് സംഘടിപ്പിച്ചത്. കഥകളി ആചാര്യന്‍ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മടിക്കൈ കമ്മാരനെ ആദരിക്കുകയും തലപ്പാവ് അണിയിക്കുകയും ചെയ്തു. ജന്മനാട് നല്‍കിയ ആദരവിന് ഒറ്റവാക്കിലാണ് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചത്. മാവുങ്കാല്‍, കോട്ടപ്പാറ, പൂതങ്ങാനം, കാരാക്കോട്ട്, വാഴക്കോട്, പറക്കളായി, ഏച്ചിക്കാനം എന്നിവിടങ്ങളിലെ പ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു കമ്മാരേട്ടന്‍ പറഞ്ഞത്.
പരിപാടിക്ക് ശേഷം അദ്ദേഹം ആംബുലന്‍സില്‍ തന്നെ ആശുപത്രിയിലേക്ക് തിരിച്ചു പോയി. ആദരസമ്മേളനം ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സുകുമാരന്‍ കാലിക്കടവ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി  നായ്ക്, സംസ്ഥാന സെല്‍ കോഓര്‍ഡിനേറ്റര്‍ കെ രഞ്ജിത്, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ വേലായുധന്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി വി ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ബിജി ബാബു, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എം ശങ്കരന്‍ നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായുളള ഘോഷയാത്ര നെല്ലിത്തറയില്‍ നിന്നും ആരംഭിച്ചു. മുത്തുകുടകളും നര്‍ത്തികമാരും ഘോഷയാത്രയുടെ കൊഴുപ്പ് കൂട്ടി. കലാപരിപാടികളുമുണ്ടായി. കമ്മാരേട്ടന്‍ പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം എന്ന പേരില്‍ തയ്യാറാക്കിയ ദൃശ്യങ്ങള്‍ കണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വിങ്ങിപൊട്ടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, Mavungal, Ambulance, Hospital, Kammarettan felicitated by Dr.Shyam Prasad Mukharji club.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia