city-gold-ad-for-blogger

കമ്പാറിലെ എസ്.ഡി.പി.ഐ.-ലീഗ് അക്രമം: നരഹത്യാശ്രമത്തിന് രണ്ട് കേസ്

കാസര്‍കോട്: (www.kasargodvartha.com 13.04.2014) മൊഗ്രാല്‍ പുത്തൂര്‍ ചൗക്കി കമ്പാറില്‍ എസ്.ഡി. പി.ഐ. പ്രവര്‍ത്തകനെ കൂത്തിപ്പരിക്കേല്‍പ്പിക്കുകയും മുസ്ലിം ലീഗ് പ്രവര്‍ത്തകനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ ടൗണ്‍ പോലീസ് രണ്ടു കേസുകലെടുത്തു.

എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ ചൗക്കി ഉടുവയിലെ അബ്ദുല്ലക്കുഞ്ഞി(59)യെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനു മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പറും ലീഗ് പ്രവര്‍ത്തകനുമായ മുജീബ് റഹ്മാന്‍, കബീര്‍ എന്നിവര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. 308-ാം വകുപ്പ് പ്രകാരമാണ് നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തത്.

പഞ്ചായത്തംഗം മുജീബ് റഹ്മാന്റെ പരാതിയില്‍ അബ്ദുല്ലക്കുഞ്ഞി, പന്നിക്കുന്നിലെ മുഹമ്മദ്, സവാദ്, അനസ്, ഖലീല്‍, മാക്കോ എന്ന മൊയ്തീന്‍ കുഞ്ഞി, എരിയാലിലെ ലത്വീഫ് തുടങ്ങി ഒമ്പത് പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനും കേസെടുത്തു.

കമ്പാറിലെ എസ്.ഡി.പി.ഐ.-ലീഗ് അക്രമം: നരഹത്യാശ്രമത്തിന് രണ്ട് കേസ്കുത്തേറ്റ അബ്ദുല്ലക്കുഞ്ഞി മംഗലാപുരത്തെ ആശുപത്രിയിലും മര്‍ദനമേറ്റ മുജീബ് കമ്പാര്‍ കാസര്‍കോട്ടെ ആശുപത്രിയിലും ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ബദ്രഡുക്കയില്‍ മുസ്ലിം ലീഗ് നേതാവിന്റെ വീട്ടില്‍ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അബ്ദുല്ലക്കുഞ്ഞിക്കു കുത്തേറ്റത്. ഇതിന്റെ തുടര്‍ച്ചയായാണ് മുജീബിനു മര്‍ദനമേറ്റത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഗൂഗിള്‍ ഗ്ലാസ് എത്തുന്നു; വില്പന ഒരു ദിവസം മാത്രം

Keywords:  Kasaragod, Attack, Murder-attempt, Muslim-league, Clash, Chowki, Eriyal, Police, case, Mujeeb Kambar

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia