കമല സുരയ്യ കള്‍ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫോറം ജില്ലാ കമ്മിറ്റി രൂപവല്‍ക്കരിച്ചു
Apr 2, 2017, 10:32 IST
കാസര്‍കോട്: (www.kasargodvartha.com 02.04.2017) അനുഭവങ്ങളേയും കാഴ്ചകളേയും കലര്‍പ്പില്ലാതെ അനുവാചകരിലേക്ക് പകര്‍ന്ന മലയാളത്തിന്റെ പുണ്യവും, സ്വന്തം ജീവിതം കൊണ്ടും തൂലിക കൊണ്ടും വായനക്കാരെ ഭ്രമിപ്പിച്ച പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യയുടെ നാമധേയത്തില്‍ 13 വര്‍ഷം മുമ്പ് മൊഗ്രാലില്‍ രൂപം കൊണ്ട കമലാ സുരയ്യ വിമന്‍സ് ഫോറം ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. 'കമലാ സുരയ്യ കള്‍ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫോറം' എന്ന പേരില്‍ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു.
'വടക്കിന്റെ സുരയ്യ' എന്നറിയപ്പെടുന്ന പ്രശസ്ത എഴുത്തുകാരി ഫാത്വിമ അബ്ദുല്ലയാണ് ജില്ലാ പ്രസിഡന്റ്. ജയനാദം ന്യൂസ് എഡിറ്റര്‍ ഖാലിദ് പൊവ്വല്‍ ജനറല്‍ സെക്രട്ടറിയും മീഡിയാവണ്‍ റിപോര്‍ട്ടര്‍ ഷഫീഖ് നസ്‌റുല്ല ട്രഷറുമാണ്. മറ്റു ഭാരവാഹികള്‍: അഷ്‌റഫ് കൈന്താര്‍ (വീക്ഷണം), അനസ് എതിര്‍ത്തോട്, ഹസീന ടീച്ചര്‍ (വൈസ് പ്രസിഡന്റ്), ഫായിസ ഏ കെ, നൂര്‍ജഹാന്‍ മൊഗ്രാല്‍, ദിവ്യ അര്‍ച്ചാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), തസ്‌നി അബ്ബാസ് (ലീഗല്‍ അഡ്‌വൈസര്‍). കമല സുരയ്യയുടെ ജന്മ വാര്‍ഷികത്തില്‍ നടന്ന വിപുലമായ കണ്‍വെന്‍ഷനിലാണ് ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Committee, Kasaragod, Meeting, Convention, Kamala Surayya, Cultural and Charitable Forum District Committee.