കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ 64 -ാം സംസ്ഥാന സമ്മേളനം സമാപിച്ചു
Feb 2, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 02/02/2016) കാസര്‍കോട്: കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്റെ (കെ എ എം എ) 64 -ാം സംസ്ഥാന സമ്മേളനം സമാപിച്ചു. സി.എച്ച് നഗറില്‍ (കാസര്‍കോട് സര്‍വീസ് കോ ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം) 'അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കുക' എന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ചാണ് സമ്മേളനം നടന്നത്.
വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന സെക്രട്ടറി ഇടവം ഖാലിദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. അറബി ഭാഷയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്ത മജീദ് റഹ് മാന്‍, കുഞ്ഞിപ്പ എന്നിവരുടെ പേരില്‍ അടുത്ത വര്‍ഷം മുതല്‍ അവാര്‍ഡ് ഏര്‍പെടുത്തുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജാവം ഖാലിദ് കുഞ്ഞ് പ്രഖ്യാപിച്ചു. കെ.എം സൈനുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു.
സി.എച്ച് അവാര്‍ഡ് കണ്ണൂര്‍ അബ്ദുല്ലാ മാഷിനും, ഷിഹാബ് തങ്ങള്‍ അവാര്‍ഡ് എ.എ വഹാബ് തൃശൂരിനും ചെര്‍ക്കളം അബ്ദുല്ല നല്‍കി. ഹാഷിം അരിയില്‍ സി.എച്ച് അനുസ്മരണ പ്രഭാഷണവും, എ.കെ.എം അഷ്‌റഫ് ശിഹാബ് തങ്ങള്‍ അനുസ്മരണവും നടത്തി. 'അറബി ഭാഷയും സാധ്യതകളും' എന്ന വിഷയത്തില്‍ ഡോ. മുഹമ്മദ് നൂറുല്‍ അമീന്‍ വിഷയാവതരണം നടത്തി. സ്വതന്ത്ര കര്‍ഷക സംഘം സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്ല ചട്ടഞ്ചാല്‍, ഹാരിസ് ചേരൂര്‍, ടി.കെ അന്‍വര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ എ.എ വഹാബ് നന്ദി പറഞ്ഞു.
തുടര്‍ന്ന് 'ഇസ്ലാമിക് എജുക്കേഷണല്‍ സൈകോളജി' എന്ന വിഷയത്തില്‍ ടൗണ്‍ ഹസനത്തുല്‍ ജാരിയ ജുമാ മസ്ജിദ് ഖത്തീബ് അതീഖു റഹ് മാന്‍ ഫൈസി ക്ലാസെടുത്തു. ജില്ലാ പ്രസിഡണ്ട് യു.കെ മീര്‍സാഹിദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് യാസര്‍ സി.എല്‍ നന്ദി പറഞ്ഞു.
3.30ന് നടന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ സാംസ്‌കാരിക തനിമ ചോരാതെ നോക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്ന് എ ജി സി ബഷീര്‍ ഉല്‍ബോധിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി.എ അബ്ദുല്ലക്കുഞ്ഞി ചാല അധ്യക്ഷത വഹിച്ചു. മൂസാ ബി ചെര്‍ക്കള, മുജീബ് തളങ്കര, ഷാഹുല്‍ ഹമീദ് ബന്തിയോട്, ജലീല്‍ കടവത്ത്, ഹമീദ് ഹാജി പറപ്പാടി, ഉമ്മര്‍ മുള്ളൂര്‍ക്കര സ്വാഗതവും മുഹമ്മദ് യാസര്‍ സി.എല്‍ നന്ദിയും പറഞ്ഞു.
വൈകുന്നേരം നടന്ന യാത്രയയപ്പ് സമ്മേളനം കാഞ്ഞങ്ങാട് ഡി ഇ ഒ ഡി. മഹാലിംഗേശ്വര രാജ് ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ ഇമാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് എ ഇ ഒ വി. രവീന്ദ്രനാഥ്, കുമ്പള എ ഇ ഒ കെ. കൈലാസ് മൂര്‍ത്തി, എസ്.വി സലാഹുദ്ദീന്‍, കെ.എം മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, പി. മൂസക്കുട്ടി, അബ്ദുല്ല കുഞ്ഞി ഉദുമ, റഹീം ചൂരി, ടി. അബ്ദുല്‍ ഗഫൂര്‍, സി. സുകുമാരന്‍, പി. നാരായണന്‍, ടി.കെ അന്‍വര്‍ സംസാരിച്ചു. ഡി ഇ ഒ വി. വേണുഗോപാല്‍, കണ്ണൂര്‍ അബ്ദുല്ല മാഷ്, എ.എ വഹാബ്, സൈനുല്‍ ആബിദീന്‍, എം.എം അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ യാത്രയയപ്പിന് മറുപടി പ്രസംഗം നടത്തി. എസ്.എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതവും കണ്ണൂര്‍ അലിക്കുഞ്ഞി നന്ദിയും പറഞ്ഞു.
ഏഴ് മണിക്ക് നടന്ന ഇശല്‍ സന്ധ്യ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എം.എം അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കവി പി.എസ് ഹമീദ്, യു.കെ ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ യൂസഫ്, മുജീബ് തളങ്കര, അഡ്വ. ബി.എഫ് അബ്ദുര്‍ റഹ് മാന്‍, എ. ഹമീദ് ഹാജി, സി.കെ അഷ്‌റഫ് അലി തുടങ്ങിയവര്‍ സംസാരിച്ചു. നബീല്‍ കൊല്ലം സ്വാഗതവും കെ. മുഹമ്മദ് ഇര്‍ഷാദ് നന്ദിയും പറഞ്ഞു.
രാത്രി എട്ട് മണിക്ക് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം നടന്നു. സംസ്ഥാന പ്രസിഡണ്ടായി അബ്ദുല്‍ ലത്വീഫ് ബസ്മല മലപ്പുറം, സെക്രട്ടറിയായി ഇടവം ഖാലിദ് കുഞ്ഞ് തിരുവനന്തപുരം, ട്രഷറര്‍ എ.എ ജാഫര്‍ തൃശൂര്‍ എന്നിവരെ ഐക്യകണ്‌ഠേന തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ഉസ്മാന്‍ വയനാട്, നബീല്‍ കൊല്ലം, ഇ.സി നൗഷാദ് കോഴിക്കോട്, ഹംസ എറണാകുളം, സലാഹുദ്ദീന്‍ പാലക്കാട്, കെ. അബ്ദുല്‍ മജീദ് കാസര്‍കോട്, ടി. നിഹാസ് തിരുവനന്തപുരം (വൈസ് പ്രസിഡണ്ടുമാര്‍), പി.പി ഫിറോസ് കോഴിക്കോട്, അനസ് എം അഷറഫ് ആലപ്പുഴ, മുസ്തഫ വയനാട്, തമീമുദ്ദീന്‍ തിരുവനന്തപുരം, സലാഹുദ്ദീന്‍ കൊല്ലം, ലത്വീഫ് തൃശ്ശൂര്‍, (സെക്രട്ടറിമാര്‍). വനിതാ ഫോറം: ലൈലാ ബീവി (ചെയര്‍പേഴ്‌സണ്‍), സാബിറ (വൈസ് ചെയര്‍പേഴ്‌സണ്‍), സുമയ്യ തങ്ങള്‍ (കണ്‍വീനര്‍).
കെ എ എം എ മുന്‍ പ്രസിഡണ്ട് സി. ഹംസ മദനി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Keywords : Arabic, Teacher, State- Committee, Office- Bearers, Conference, Kasaragod, KAMA.