5 തലമുറകളുടെ മുത്തശ്ശി കല്യാണിയമ്മയെ ആദരിക്കുന്നു
Sep 29, 2014, 13:20 IST
കാസര്‍കോട്: (www.kasargodvartha.com 29.09.2014) ആരോഗ്യപൂര്‍ണമായ ജീവിതം നയിച്ചു നൂറാംനിറവിലെത്തിയ കല്ല്യാണിയമ്മയെ ലോകവയോജന ദിനമായ ഒക്‌ടോബര്‍ ഒന്നിന് സാമൂഹ്യ നീതി വകുപ്പ് ആദരിക്കുന്നു. അഞ്ച് തലമുറയുടെ ഈ മുത്തശ്ശി പെരിയ പുക്ലത്ത് തറവാട്ടിലെ നൂറിലേറെ കുടുംബാംഗങ്ങളുടെ കാരണവത്തി കൂടിയാണ്.
പെരിയ പുക്ലത്ത് തറവാട്ടിലെ കുഞ്ഞമ്പുനായരുടെയും മാണിക്യം അമ്മയുടെയും ആറാമത്തെ മകളാണ് കല്യാണിയമ്മ. അഞ്ചാംക്ലാസുവരെ പഠിച്ചു. അധ്യാപികയുടെ ജോലി ലഭിച്ചിരുന്നുവെങ്കിലും ജോലി ചെയ്യാന്‍ വീട്ടുകാര്‍ അനുവദിച്ചില്ല. 18-ാമത്തെ വയസില്‍ ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ പളളഞ്ചി ചേവിരി കുഞ്ഞിരാമന്‍ നായരുമായി വിവാഹം. ഭര്‍ത്താവ് ചേവിരി കുഞ്ഞിരാമന്‍നായര്‍ മരിച്ച് 35 വര്‍ഷമായി. സഹോദരങ്ങളായ ചന്തുനായര്‍, രാമന്‍നായര്‍, കൃഷ്ണന്‍നായര്‍, കണ്ണന്‍ നായര്‍, കുഞ്ഞമ്മാറമ്മ, കേളുനായര്‍. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല.
കല്യാണിയമ്മയ്ക്ക് നാലു മക്കള്‍. മൂത്തയാള്‍ കൃഷ്ണന്‍നായര്‍ ജീവിച്ചിരിപ്പില്ല. രണ്ടാമത്തെ മകന്‍ പ്രഭാകരന്‍നായര്‍, മൂന്നാമത്തെ മകള്‍ സാവിത്രിയമ്മ, നാലാമത്തെ മകന്‍ കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറികൂടിയായ പി. വിജയന്‍. മൂന്നാമത്തെ മകള്‍ സാവിത്രിയമ്മ(62), സാവിത്രിയമ്മയുടെ മകള്‍ ശ്രീലത (43) ഇവരുടെ മകള്‍ ഡോ. മഞ്ചുള (24) മഞ്ചുളയുടെ മകള്‍ ഒന്നരവയസുകാരി നീലിമ എന്നീ അഞ്ച് തലമുറയോടൊപ്പം മക്കളും മരുമക്കളും, പേരകിടാങ്ങളുമായി 100ലേറെ തറവാട് അംഗങ്ങളാണ് ഈ മുത്തശ്ശിയെ ആദരവോടെ കാണുന്നത്.
ഇപ്പോള്‍ പളളഞ്ചിയില്‍ സ്വവസതിയില്‍ രണ്ടാമത്തെ മകന്‍ പ്രഭാകരനും മരുമകള്‍ ശ്യാമളയോടൊപ്പമാണ് താമസം. വാര്‍ധക്യ സഹജമായ അവശതയല്ലാതെ മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുവരെ ഇവരെ ബാധിച്ചിട്ടില്ല. ചിട്ടയായ ജീവിതചര്യയും മിതമായ ആഹാരവും ശുചിത്വവുമാണ് അമ്മൂമ്മയുടെ ആരോഗ്യരഹസ്യം.
നീലേശ്വരം എന്‍എസ്എസ് ഹാളില്‍ നടക്കുന്ന ജില്ലാതല വയോജന ദിനാഘോഷം ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ദിനാഘോഷത്തിന്റെ ഭാഗമായി വയോജനനയം സംബന്ധിച്ച ശില്‍പ്പശാല, ആയുര്‍വേദ ആരോഗ്യ പരിശോധന ക്യാമ്പ് എന്നിവയും നടത്തും. വയോജനങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികള്‍ അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വയോജന സംഘടനകള്‍ പങ്കെടുക്കും.
പെരിയ പുക്ലത്ത് തറവാട്ടിലെ കുഞ്ഞമ്പുനായരുടെയും മാണിക്യം അമ്മയുടെയും ആറാമത്തെ മകളാണ് കല്യാണിയമ്മ. അഞ്ചാംക്ലാസുവരെ പഠിച്ചു. അധ്യാപികയുടെ ജോലി ലഭിച്ചിരുന്നുവെങ്കിലും ജോലി ചെയ്യാന്‍ വീട്ടുകാര്‍ അനുവദിച്ചില്ല. 18-ാമത്തെ വയസില്‍ ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ പളളഞ്ചി ചേവിരി കുഞ്ഞിരാമന്‍ നായരുമായി വിവാഹം. ഭര്‍ത്താവ് ചേവിരി കുഞ്ഞിരാമന്‍നായര്‍ മരിച്ച് 35 വര്‍ഷമായി. സഹോദരങ്ങളായ ചന്തുനായര്‍, രാമന്‍നായര്‍, കൃഷ്ണന്‍നായര്‍, കണ്ണന്‍ നായര്‍, കുഞ്ഞമ്മാറമ്മ, കേളുനായര്‍. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല.
കല്യാണിയമ്മയ്ക്ക് നാലു മക്കള്‍. മൂത്തയാള്‍ കൃഷ്ണന്‍നായര്‍ ജീവിച്ചിരിപ്പില്ല. രണ്ടാമത്തെ മകന്‍ പ്രഭാകരന്‍നായര്‍, മൂന്നാമത്തെ മകള്‍ സാവിത്രിയമ്മ, നാലാമത്തെ മകന്‍ കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറികൂടിയായ പി. വിജയന്‍. മൂന്നാമത്തെ മകള്‍ സാവിത്രിയമ്മ(62), സാവിത്രിയമ്മയുടെ മകള്‍ ശ്രീലത (43) ഇവരുടെ മകള്‍ ഡോ. മഞ്ചുള (24) മഞ്ചുളയുടെ മകള്‍ ഒന്നരവയസുകാരി നീലിമ എന്നീ അഞ്ച് തലമുറയോടൊപ്പം മക്കളും മരുമക്കളും, പേരകിടാങ്ങളുമായി 100ലേറെ തറവാട് അംഗങ്ങളാണ് ഈ മുത്തശ്ശിയെ ആദരവോടെ കാണുന്നത്.

നീലേശ്വരം എന്‍എസ്എസ് ഹാളില്‍ നടക്കുന്ന ജില്ലാതല വയോജന ദിനാഘോഷം ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ദിനാഘോഷത്തിന്റെ ഭാഗമായി വയോജനനയം സംബന്ധിച്ച ശില്‍പ്പശാല, ആയുര്‍വേദ ആരോഗ്യ പരിശോധന ക്യാമ്പ് എന്നിവയും നടത്തും. വയോജനങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികള്‍ അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വയോജന സംഘടനകള്‍ പങ്കെടുക്കും.
Keywords : Kasaragod, Honoured, Kerala, Kalyani Amma, NSS Hall, Nileshwaram, To be honoured.