സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം 26ന് കാസര്‍കോട്ട് കലോത്സവ രാവ്
Nov 25, 2019, 15:01 IST
കാസര്‍കോട്: (www.kasargodvartha.com 25.11.2019) 28 വര്‍ഷങ്ങള്‍ക്കു ശേഷം ജില്ലയിലേക്ക് വിരുന്നെത്തിയ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലോത്സവ രാവ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ചൊവ്വാഴ്ച, വൈകുന്നേരം 4.30 ന് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്തുവച്ചാണ് പരിപാടി നടക്കുക.
ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികളും ജില്ലയിലെ പ്രമുഖ കലാകാരും വിവിധ ഇനങ്ങള്‍ അവതരിപ്പിക്കും. ഒപ്പന, ദഫ്മുട്ട്, മിമിക്രി, അലാമിക്കളി, മോണോ ആക്ട്, മൈം ഷോ, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, പരിചമുട്ടുകളി, ചവിട്ടു നാടകം, ഭരതനാട്യം, തുടങ്ങിയ കലാ ഇനങ്ങള്‍ കലോത്സവരാവില്‍ നിറം പകരുമെന്ന് സംഘാടകര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kalolsavam, School-Kalolsavam, kasaragod, Kanhangad, 'Kalotsava Rav' on 26th November to promote State School Kalotsavam
Keywords: news, Kerala, kalolsavam, School-Kalolsavam, kasaragod, Kanhangad, 'Kalotsava Rav' on 26th November to promote State School Kalotsavam