കൽമാടി തോട്ടിലെ അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കും; ചെയർപേഴ്സൺ ഷാഹിന സലീമിന്റെ ഇടപെടൽ ഫലം കണ്ടു
●ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കസബ പാലവും നെല്ലിക്കുന്ന് കടപ്പുറം പാലവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
●പാലം നിർമാണ സമയത്തെ താൽക്കാലിക റോഡിന്റെ അവശിഷ്ടങ്ങളാണ് ഒഴുക്ക് തടസ്സപ്പെടുത്തിയത്.
●ചെറുകിട ജലസേചന വകുപ്പിനും പൊതുമരാമത്ത് പാലം വിഭാഗത്തിനുമാണ് നടപടിയെടുക്കാൻ നിർദേശം നൽകിയത്.
●മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളും നാട്ടുകാരും നേരത്തെ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു.
കാസർകോട്: (KasargodVartha) കൽമാടി തോടിന്റെ ഒഴുക്കിനെ തടയുന്ന പഴയ റോഡിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം നടത്തിയ ഇടപെടൽ ഫലം കാണുന്നു. കാസർകോട് നെല്ലിക്കുന്ന്, ബങ്കരക്കുന്ന് കടപ്പുറം പ്രദേശങ്ങളിലൂടെ ഒഴുകുന്ന കൽമാടിത്തോട്ടിൽ പഴയ താൽക്കാലിക റോഡിന്റെ അവശിഷ്ടങ്ങൾ മാറ്റാത്തത് കാരണം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളും നാട്ടുകാരും പരാതി അറിയിച്ചതിനെ തുടർന്ന് ചെയർപേഴ്സൺ വിഷയം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ കളക്ടർ ജൂൺ 14 ഞായറാഴ്ച കസബ പാലവും നെല്ലിക്കുന്ന് കടപ്പുറം പാലവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പാലം നിർമാണ സമയത്തെ താൽക്കാലിക റോഡിന്റെ അവശിഷ്ടങ്ങൾ അടിയന്തരമായി എടുത്തു മാറ്റാനുള്ള നടപടി സ്വീകരിക്കാൻ ചെറുകിട ജലസേചന വകുപ്പിനും പൊതുമരാമത്ത് പാലം വിഭാഗത്തിനും കളക്ടർ കർശന നിർദേശം നൽകി. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം കെട്ടിക്കിടന്നാലുണ്ടാകുന്ന രൂക്ഷമായ പ്രശ്നങ്ങൾ ചെയർപേഴ്സൺ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
നഗരസഭ വൈസ് ചെയർപേഴ്സൺ കെ എം ഹനീഫ്, സ്ഥിരംസമിതി അധ്യക്ഷരായ സമീന മുജീബ്, ഹമീദ് ബെദിര, മെഹറുന്നീസ ഹമീദ്, ജാഫർ കമാൽ, മുനിസിപ്പൽ സെക്രട്ടറി ഷാജു പി ബി, കൗൺസിലർമാരായ അബ്ദുൽ റഹ്മാൻ എൻ എച്ച്, ആയിഷ സലാം, രഞ്ജിഷ, കാസർകോട് തഹസിൽദാർ ഷെറിൽ ബാബു, കാസർകോട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ഉമ്മർ ഫാറുഖ്, കാസർകോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ, ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ കെ അർജുനൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ എ അനൂപ്, നിവ്യ, ശുചിത്വമിഷൻ കോർഡിനേറ്റർ പി ജയൻ തുടങ്ങിയവരും പരിശോധനാ വേളയിൽ സന്നിഹിതരായിരുന്നു.
നാട്ടിലെ പ്രധാന വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.
Article Summary: Kasaragod Municipality Chairperson Shahina Salim's intervention prompted District Collector Arjun Pandyan to inspect the Kalmadi stream and order the immediate removal of old road debris that was obstructing water flow and causing waterlogging.
#KasaragodNews #ShahinaSalim #KalmadiStream #DistrictCollector #KeralaNews #LocalNewsMalayalam #AnjuNews






