Mahin Haji | കാസർകോട്ട് സിപിഎം വോട്ട് ബിജെപിക്ക് പോയത് നേതാക്കളുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്ന് കല്ലട്ര മാഹിൻ ഹാജി
'എൻ ഡി എയ്ക്ക് ബൂത്ത് ഏജൻറ് ഇല്ലാതിരുന്നിടത്ത് പോലും ബിജെപി സ്ഥാനാർഥിക്ക് വോട്ട് ലഭിച്ചു'
കാസർകോട്: (KasargodVartha) കാസർകോട്ട് സിപിഎം വോട്ട് ബിജെപിക്ക് പോയത് നേതാക്കളുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
മുഖ്യമന്ത്രിയേയും മകളെയും കേസിൽ നിന്ന് രക്ഷിക്കാൻ സി.പി.എം. ബി.ജെ.പി.യുമായി നടത്തിയ ഡീലിൻ്റെ ഭാഗമായി കാസർകോട് പാർലിമെൻ്റ് മണ്ഡലത്തിലും 50,000 ത്തോളം വോട്ടുകൾ സി.പി.എം. ബി.ജെ.പി.ക്ക് നൽകിയതായി അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ കോട്ടകളിലും പ്രത്യേകിച്ച് എൽ.ഡി. എഫ് സ്ഥാനാർത്ഥിയുടെ തട്ടകത്തിൽ പോലും ബി.ജെ.പിക്ക് വോട്ട് വർദ്ധിച്ചതായി കാണാം. അത് പോലെ ബിജെപി ബൂത്ത് ഏജൻറ് ഇല്ലാത്തിടത്ത് പോലും ബിജെപിക്ക് വോട്ട് ലഭിച്ചിട്ടുണ്ട്. ആരെ പ്രീതിപ്പെടുത്താനാണ് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.