കാസര്‍കോടിനെ കലാപഭൂമിയാക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം: മാഹിന്‍ ഹാജി
Jul 11, 2013, 13:30 IST
കാസര്‍കോട്: മതത്തിന്റെയും ജാതിയുടെയും പേരില്‍ നിരപരാധികളുടെ ജീവനെടുക്കുന്നതും അക്രമിക്കുന്നതും അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.
ആഘോഷങ്ങള്‍ അടുക്കുമ്പോള്‍ സാമുദായിക കലാപമുണ്ടാക്കി കാസര്‍കോട്ടെ കച്ചവട സ്ഥാപനങ്ങള്‍ അക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഗുണ്ടാ സംഘങ്ങളെ പിടിച്ചുകെട്ടാന്‍ ജനങ്ങള്‍ കൈകോര്‍ക്കണം.
നിരപരാധികളായ മനുഷ്യരെ കുത്തികൊലപ്പെടുത്തിയവരെ മാത്രമല്ല കൊലക്കത്തി നല്‍കിയവരെകൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കാന്‍ കഴിഞ്ഞാലേ കാസര്‍കോടിന് സമാധാനമുണ്ടാവുകയുള്ളൂവെന്ന് മാഹിന്‍ ഹാജി പറഞ്ഞു.
നാട്ടില്‍ സമാധാനം നിലനില്‍ക്കേണ്ടത് എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യമാണ്. സങ്കുചിത താല്‍പര്യങ്ങളുടെ പേരില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളെ പിന്തുണക്കരുത്. കാസര്‍കോടിന്റെ പുരോഗതിക്കും വരും തലമുറയുടെ ഭാവിക്കും ജനങ്ങളുടെ ഐക്യവും സമാധാന അന്തരീക്ഷവും അനിവാര്യമാണ്.
സാമൂഹ്യ വിരുദ്ധ ശക്തികള്‍ ആഗ്രഹിക്കുന്നത് സ്പര്‍ദയും കലാപവുമാണ്. ഇത്തരക്കാരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് ഈ നാടിനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും കടമയാണെന്നും മാഹിന്‍ ഹാജി പ്രസ്താവനയില്‍ പറഞ്ഞു.
Keywords: Muslim-league, Festival, Attack, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.