മുസ്ലിം ലീഗ് നേതാവ് കല്ലട്ര മാഹിന്‍ ഹാജി ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സ്വതന്ത്രനായി മത്സരിക്കും; അനുനയവുമായി ലീഗ് നേതൃത്വം
Jun 28, 2016, 14:10 IST
കാസര്‍കോട്: (www.kasargodvartha.com 28.06.2016) ജൂലൈ 28 ന് നടക്കുന്ന ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്രമാഹിന്‍ ഹാജി കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. അതേ സമയം അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി മുസ്ലിം ലീഗ് നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്.
പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്രയുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടെ സ്വീകരണ പൊതുയോഗത്തില്‍ കല്ലട്ര മാഹിന്‍ ഹാജിയെ അപമാനിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി എം പി ജാഫറിനെ സ്ഥാനമാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്തിനെ ശാസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷം ബഷീര്‍ വെള്ളിക്കോത്ത് തനിക്കെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ടുവെന്നാണ് കല്ലട്രമാഹിന്‍ ഹാജിയുടെ പരാതി. പാര്‍ട്ടിയില്‍ നിന്നും അച്ചടക്ക നടപടിക്ക് വിധേയനായ മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എ ഹമീദ് ഹാജിയെ തിരിച്ചെടുക്കണമെന്ന ആവശ്യവും കല്ലട്ര മാഹിന്‍ ഹാജി ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ഈ വിഷയങ്ങളും അതോടൊപ്പം ഉദുമ നിയോജക മണ്ഡലത്തില്‍ കെ സുധാകരന്റെ തോല്‍വി പരിഗണിച്ചും ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. എന്നാല്‍ രാജി നേതൃത്വം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പരാതിയില്‍ കാഞ്ഞങ്ങാട്ടെ നേതാക്കള്‍ക്കെതിരെ മുസ്ലിം ലീഗ് നേതൃത്വം നടപടി സ്വീകരിച്ചത്.
തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന കാര്യം കല്ലട്രമാഹിന്‍ ഹാജി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുസ്ലിം ലീഗിന്റെ അടിയന്തിര ജില്ലാ നേതൃയോഗം കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്നിരുന്നു. സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട ജില്ലാ നേതൃത്വം കല്ലട്രമാഹിന്‍ ഹാജിയെ നേരിട്ട് വീട്ടില്‍ ചെന്ന് കണ്ട് ചര്‍ച്ച നടത്തി പ്രശ്ന പരിഹാരം തേടിയിരുന്നു. ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എംസി ഖമറുദ്ദീന്, മുന്‍ മന്ത്രി സിടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി കെഇഎ ബക്കര്‍, ഹാജി അബ്ദുല്ല ഹുസൈന് കടവത്ത് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന് ഉപതിരഞ്ഞെടുപ്പിന് ശേഷം കല്ലട്ര മാഹിന്‍ ഹാജി ഉന്നയിച്ച പരാതികള്‍ പരിഹരിക്കാമെന്ന് നേതൃത്വം വ്യക്തമാക്കിയെങ്കിലും അതിന് മുമ്പ് തന്നെ നടപടി ഉണ്ടാകണമെന്ന കാര്യത്തില്‍ അദ്ദേഹം ഉറച്ച് നിന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വീണ്ടും ജില്ലാ നേതൃയോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഉദുമ ഡിവിഷനില്‍ മത്സരിക്കുമെന്നാണ് അദ്ദേഹം വെളുപ്പെടുത്തിയത്. സിപിഎം പിന്തുണയോടെ മത്സരിക്കാനാണ് കല്ലട്ര മാഹിന്‍ ഹാജി ഒരുങ്ങുന്നതെന്നാണ് സൂചന.
Keywords: Kasaragod, Panchayath, Muslim-league, Tuesday, Uduma, Cherkalam Abdulla, Kallatra Mahin Haji, Kasargodvartha.