പെരുന്നാള്‍ മഹത്വത്തെ ഇല്ലാതാക്കരുത്: കല്ലട്ര മാഹിന്‍ ഹാജി
Aug 7, 2013, 19:20 IST
മേല്‍പറമ്പ്: അരോചകമുണ്ടാക്കും വിധം ശബ്ദ കോലാഹലവും, ബൈക്ക് റൈസിംഗും പടക്കം പൊട്ടിക്കലും നടത്തി പെരുന്നാളിന്റെ മഹത്വത്തെ ഇല്ലാതാക്കരുതെന്ന് കീഴൂര്‍ സംയുക്ത മുസ്ലിം ജമാഹത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി അഭ്യര്‍ത്ഥിച്ചു.
വഴിയിലുള്ള തടസ്സം നീക്കല്‍ വിശ്വാസത്തിന്റെ ഭാഗമെന്ന് പഠിപ്പിച്ച മതാനുയായികളാണ് ഈദ് ആഘോഷിക്കുന്നതന്ന ഉത്തമ ബോധം ഉണ്ടാകേണ്ടതുണ്ട്, നോമ്പ് എന്നത് കേവലം ആചാരം മാത്രമല്ല. ഒരു മാസത്തെ പ്രയത്‌നവും ത്യാഗവും കൊണ്ട് മലീമസമായ മനസിനെയും, ശരീരത്തേയും ശുദ്ധീകരിച്ച് ആത്മീയമായ സംശുദ്ധിയും, ജീവ നന്മയും കൈവരിക്കാനുള്ള മാധ്യമം കൂടിയാണ്.
പരസ്പരം ബഹുമാനവും, സ്‌നേഹവും, നന്മയും കൈമാറിയും, നിര്‍ദ്ധനരും നീരാലംബരുമായവരുടെ കണ്ണീരൊപ്പിയും പെരുന്നാളിന്റെ മഹത്വത്തെ ഉയര്‍ത്തിപിടിക്കാന്‍ വിശ്വാസി സമൂഹത്തിനാവണം, മാഹിന്‍ ഹാജി കുട്ടിച്ചേര്‍ത്തു.

Keywords: Kerala, Kasaragod, Eid -Ul-Fitr, Kallatra Mahin Haji, Bike racing, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.