city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലറിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപാടുകാരുടെ യോഗം വൈകിട്ട്

കാസര്‍കോട്: (www.kasargodvartha.com 13.12.2017) കല്ലറക്കല്‍ മഹാറാണി ജ്വല്ലറിയുടെ കാസര്‍കോട് ശാഖയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ബുധനാഴ്ച വൈകിട്ട് ഇടപാടുകാരുടെ യോഗം വിളിച്ചു. ഏതാനും ദിവസമായി ജ്വല്ലറിയില്‍ നിക്ഷേപവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. സംഭവത്തില്‍ പോലീസും ഇടപെട്ടിട്ടുണ്ട്. ആഴ്ചകള്‍ക്കു മുമ്പ് കാഞ്ഞങ്ങാട്ടെ ശാഖ അടച്ചുപൂട്ടിയിരുന്നു. ഇതിനുപുറമെ കാഞ്ഞങ്ങാട് മറ്റു ചില ജ്വല്ലറികളും പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഇടപാടുകാരുടെ ആശങ്കകള്‍ ദൂരീകരിക്കാനായി വൈകിട്ട് മൂന്നുമണിയോടെയാണ് യോഗം ചേരുക. സോഷ്യല്‍ മീഡിയയില്‍ ജ്വല്ലറി പൂട്ടുന്നതായി പ്രചാരണമുയര്‍ന്നതോടെ ഇടപാടുകാര്‍ ഒന്നടങ്കം പണമാവശ്യപ്പെട്ട് രംഗത്തുവന്നതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.അതേ സമയം  ആര്‍ക്കും ആശങ്ക വേണ്ടെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും ജ്വല്ലറി ഉടമ എ ഒ ആന്റോ വ്യക്തമാക്കിയിട്ടുണ്ട്.

Keywords:  Kasaragod, Kerala, news, Jewellery, Meeting, Kallarackal Maharani Jewellery crisis; meeting in evening

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia