കല്ലക്കട്ട മജ്മഅ്: ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍, കൊല്ലമ്പാടി സഅദി, അബൂബക്കര്‍ ഹാജി ഭാരവാഹികള്‍
Mar 10, 2016, 10:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 10/03/2016) ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സാന്ത്വന കേന്ദ്രമായ കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തില്‍ ഐദറൂസിയ്യക്ക് പുതിയ ഭരണ സമിതി നിലവില്‍വന്നു. പ്രസിഡണ്ടായി സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദിയേയും ട്രഷററായി ബേവിഞ്ച അബൂബക്കര്‍ ഹാജിയേയും തെരെഞ്ഞെടുത്തു. സയ്യിദ് യാസീന്‍ തങ്ങള്‍ ഐദറൂസി വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറിയും മുനീര്‍ സഅദി നെല്ലിക്കുന്ന് ജനറല്‍ മാനേജരുമാണ്.
മറ്റു ഭാരവാഹികള്‍: പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദു റശീദ് സൈനി കക്കിഞ്ച, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഖാദിര്‍ ഹാജി മാന്യ (വൈസ് പ്രസിഡണ്ട്), പി.ബി ബഷീര്‍ പുളിക്കൂര്‍, ഹാജി അമീറലി ചൂരി, ചേരൂര്‍ അബ്ദുല്‍ ഖാദിര്‍, സലീം കോപ്പ (സെക്രട്ടറി). അംഗങ്ങളായി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, മുഹമ്മദ് ഹാജി ചെങ്കള, താജുദ്ദീന്‍ നെല്ലിക്കട്ട, നാഷണല്‍ അബ്ദുല്ല, മൊയ്തുട്ടി പന്നിപ്പാറ, മൊയ്തു ഹാജി എര്‍മാളം, ഹുസൈന്‍ മുട്ടത്തൊടി, അശ്‌റഫ് മൗലവി പുത്രോടി, അഹ് മദ് സഅദി ചെങ്കള, ശംസീര്‍ സൈനി ത്വാഹാനഗര്‍, അബ്ദുസ്സമദ് കല്ലക്കട്ട, നൗഷാദ് നാല്‍ത്തടുക്ക, കെ.കെ ഖാദിര്‍ പയോട്ട, അഷ്‌റഫ് കടമ്പട്ട, പി.ബി മുഹമ്മദ് പയോട്ട, മുനീര്‍ എര്‍മാളം, ഇബ്രാഹീം ഊജംകോട്, സി.കെ അബൂബക്കര്‍, അബ്ദുസ്സത്താര്‍ പട്‌ള എന്നിവരെയും തെരെഞ്ഞെടുത്തു.
പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള ഉദ്ഘാടനം ചെയ്തു. എ.ബി മൊയ്തു സഅദി, കരീം സഅദി ഏണിയാടി, കന്തല്‍ സൂപ്പി മദനി, അബ്ദു റഹീം സഖാഫി ചിപ്പാര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും സയ്യിദ് യാസീന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.
Keywords : Kallakatta, Office- Bearers, Kasaragod, Committee, Majmah.
![]() |
സയ്യിദ് മുഹമ്മദ്
ഇബ്രാഹിം
പൂക്കുഞ്ഞി തങ്ങള്‍
|
![]() |
കൊല്ലമ്പാടി സഅദി |
![]() |
ബേവിഞ്ച അബൂബക്കര്‍ ഹാജി |
Keywords : Kallakatta, Office- Bearers, Kasaragod, Committee, Majmah.