city-gold-ad-for-blogger

കല്ലടുക്ക - ചെര്‍ക്കള റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

ചെര്‍ക്കള:(www.kasargodvartha.com 16/12/2018) ജില്ലയിലെ പ്രധാന അന്തര്‍ സംസ്ഥാന പാതയായ ചെര്‍ക്കള - കല്ലടുക്ക റോഡിലെ ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയുള്ള പാതയുടെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി നിര്‍വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.

കല്ലടുക്ക - ചെര്‍ക്കള റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

എല്ലാവരെയും കോര്‍ത്തിണക്കുന്ന വികസന പദ്ധതികള്‍ക്കാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നു മന്ത്രി പറഞ്ഞു. ചില കേന്ദ്രങ്ങളില്‍ മാത്രം വികസനമെത്തുകയും മറ്റുഭാഗങ്ങളെ അവഗണിക്കുകയും ചെയ്യുന്ന കാലം കഴിഞ്ഞെന്നും കേരളത്തിന്റെ എല്ലാ മേഖലകളിലേക്കും വികസനമെത്തിക്കുന്നതിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. ചെര്‍ക്കളയിലെ പൊളിച്ചു മാറ്റിയ സര്‍ക്കിള്‍ നിര്‍മ്മിക്കാന്‍ വേണ്ടി നാലു ടെണ്ടര്‍ വിളിച്ചിരുന്നെങ്കിലും ചിലരുടെ നിഷേധാത്മകമായ നിലപാട് മൂലം ആരും മുന്നോട്ട് വരാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.

വീണ്ടും സര്‍ക്കാര്‍ ടെണ്ടര്‍ നടപടികളിലേക്കു പോവുകയാണെന്നും വികസനത്തിന്റെ ഉപഭോക്താക്കള്‍ നമ്മള്‍ മാത്രമാണെന്ന തിരിച്ചറിവില്‍ പൊതുസമൂഹം പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മേഖലയുടെ സമഗ്ര വികസനത്തിന് ഉതകുന്നതും രണ്ടു സംസ്ഥാനങ്ങളെ ബന്ധപ്പെടുത്തുന്നതുമായ ഈ പാത അഭിവൃദ്ധിപ്പെടുത്തുന്നതിന് 2016-2017 വര്‍ഷത്തെ കിഫ്ബി പാക്കേജില്‍ ഉള്‍പ്പെടുത്തി 39.76 കോടി രൂപയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു. ജില്ലയിലെ ആരോഗ്യമേഖലയ്ക്കു മുതല്‍ക്കൂട്ടാവുന്ന നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പൂര്‍ത്തീകരണം കര്‍ണ്ണാടകയിലെ വാണിജ്യകേന്ദ്രമായ പുത്തൂരുമായുള്ള സാമ്പത്തിക വ്യവഹാരങ്ങള്‍ക്ക് ഊര്‍ജം നല്‍കും.

നിലവിലുള്ള റോഡിന്റെ ഏഴ് മീറ്റര്‍ വീതിയില്‍ ഗ്രാനുലാര്‍ സബ് ബേസ്, വെറ്റ്മിക്‌സ് മെക്കാഡം, എന്നീ ലെയറുകള്‍ക്ക് മുകളില്‍ ഡെന്‍സ് ബിറ്റുമിനസ് മെക്കാഡം, ബിറ്റുമിനസ് കോണ്‍ക്രീറ്റ് എന്നീ ഉപരിതലങ്ങള്‍ ഉണ്ടാകും. കൂടാതെ നിഷ്‌കര്‍ഷിച്ച സ്ഥലങ്ങളില്‍ കലുങ്കുകളുടെ നിര്‍മ്മാണം, പാര്‍ശ്വഭിത്തി നിര്‍മ്മാണം, ഓടകള്‍, സുരക്ഷാ ട്രാഫിക് ബോര്‍ഡുകള്‍, ഇന്റര്‍ ലോക്ക് മുതലായവയും ചെര്‍ക്കള, ബദിയഡുക്ക ടൗണുകളില്‍ നാലുവരിപ്പാതയും നിര്‍മ്മിക്കും.

കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വി വി ബിനു, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി വിനോദ്കുമാര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം അബ്ദുല്ല കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Cherkala, Inauguration, Kerala, Kasaragod, N.A.Nellikunnu, Kalladukka - Cherkala road construction inaugurated

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia