കാലിച്ചാനടുക്കത്തെ കുട്ടികളെ തേടിയെത്തിയത് ഡല്‍ഹിയില്‍നിന്നുള്ള സമ്മാനം
Oct 25, 2019, 18:27 IST
കാലിച്ചാനടുക്കം: (www.kasargodvartha.com 25.10.2019) കാലിച്ചാനടുക്കത്തെ കുട്ടികളെ തേടിയെത്തിയത് ഡല്‍ഹിയില്‍നിന്നുള്ള സമ്മാനം. കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളിലെ കുട്ടികള്‍ക്കാണ് ഒരു ടെലിസ്‌കോപ്പും സൂര്യഗ്രഹണം കാണാനുള്ള 10 കണ്ണടകളും ഡല്‍ഹി സയന്‍സ് മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍നിന്നും എത്തിയത്.
ഡിസംബര്‍ 26ന് ദൃശ്യമാവുന്ന പൂര്‍ണ സൂര്യഗ്രഹണം കാണുന്നതിന് വിദ്യാലയത്തിലെ സയന്‍സ് ക്ലബും തൃക്കരിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്‌ലാന്‍ഡ്, ഇന്‍ടാക്ക് എന്നിവയും ചേര്‍ന്ന് നടത്തിയ ശാസ്ത്ര ബോധവത്കരണ പരിപാടിയിലാണ് വിഖ്യാതമായ നെഹ്‌റു ശാസ്ത്ര മ്യൂസിയം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അനുരാഗ് അറോറ കുട്ടികള്‍ക്ക് ഒരു ടെലിസ്‌കോപ്പും 10 സൂര്യഗ്രഹണ നിരീക്ഷണ കണ്ണടയും സമ്മാനിച്ചത്.
അനുരാഗ് അറോറ പരിപാടി ഉദ്ഘാടനം ചെയ്തു. സൂര്യഗ്രഹണത്തിന്റെ പ്രത്യേകതകള്‍ അദ്ദേഹം വിശദീകരിച്ചു.
ഫോക്‌ലാന്‍ഡ് ചെയര്‍മാനും ഇന്‍ടാക് കണ്‍വീനറുമായ ഡോ. വി ജയരാജന്‍ അധ്യക്ഷത വഹിച്ചു. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിരവധി അന്ധവിശ്വാസങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന് ഇത്തരം ക്ലാസുകള്‍ പ്രയോജനപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിരീക്ഷണ രീതികളെക്കുറിച്ചും ടെലിസ്‌കോപ്പ് നിര്‍മാണത്തെപ്പറ്റിയും നെഹ്‌റു പ്ലാനറ്റേറിയം സീനിയര്‍ ടെക്‌നീഷ്യന്‍ കെ എസ് ബാലചന്ദ്രന്‍ ക്ലാസെടുത്തു.
പരിപാടിയില്‍ ടെലിസ്‌കോപ്പും അത് ക്രമീകരിക്കേണ്ട പെട്ടി നിര്‍മിക്കുന്നതിനെക്കുറിച്ചും ക്ലാസെടുത്തു. അവ ഉപയോഗിച്ച് സൂര്യനെ നിരീക്ഷിക്കുകയും ചെയ്തു. പ്രധാനാധ്യാപകന്‍ കെ ജയചന്ദ്രന്‍ സ്വാഗതവും
സീനിയര്‍ അസിസ്റ്റന്റ് എം വി ആശ നന്ദിയും പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ ഈ പരിപാടി നടത്തുന്നതിന് തെരഞ്ഞെടുത്ത വിദ്യാലയമാണ് കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍. ഡിസംബര്‍ 26ന്റെ സൂര്യഗ്രഹണം പൂര്‍ണമായി കാണപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കാലിച്ചാനടുക്കം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, school, Kanhangad, Science-club, telescop, Kalichanadukkam school childrens got a gift from Delhi