city-gold-ad-for-blogger

കലബുര്‍ഗിയുടെ കൊല: പുരോഗമന കലാസാഹിത്യസംഘം പ്രതിഷേധിച്ചു

കാസര്‍കോട്: (www.kasargodvartha.com 01/09/2015) പ്രമുഖ കന്നട സാഹിത്യകാരനും ചിന്തകനുമായ ഡോ. എം.എം കലബുര്‍ഗിയുടെ കൊലപാതകത്തില്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്ന മുന്‍ വൈസ് ചാന്‍സലറുടെ കൊലപാതകം ജനാധിപത്യത്തിനു നേരെയുള്ള ക്രൂരമായ കടന്നുകയറ്റമാണ്.

സംഘ്പരിവാര്‍ ശക്തികളുടെ ഫാസിസ്റ്റ് നീക്കങ്ങള്‍ മറനീക്കി പുറത്തുവരുന്ന ഈ സന്ദര്‍ഭത്തില്‍ തികഞ്ഞ യുക്തിബോധത്തോടെ പ്രതികരിക്കുവാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്നും കലബുര്‍ഗിയുടെ കൊലപാതകത്തില്‍ ജില്ലയിലാകെ പ്രതിഷേധം ഉയര്‍ത്തണമെന്നും ജില്ലാകമ്മിറ്റി പ്രസിഡണ്ട് ഇ.പി രാജഗോപാലന്‍ അഭ്യര്‍ത്ഥിച്ചു.

കലബുര്‍ഗിയെ വെടിവെച്ചുകൊന്നതില്‍ പുരോഗമന കലാസാഹിത്യസംഘം കുന്നുമ്മലില്‍ സംഘടിപ്പിച്ച യോഗം പ്രതിഷേധിച്ചു. എം.വി രാഘവന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി.കെ പനയാല്‍, കെ. വിശ്വനാഥന്‍, കെ. വിനോദിനി എന്നിവര്‍ സംസാരിച്ചു. ഐ.കെ പ്രദീപ്കുമാര്‍ സ്വാഗതം പറഞ്ഞു.

പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായമൂടി കെട്ടി പ്രകടനം നടത്തി. വാസു ചോറോട്, ജയചന്ദ്രന്‍ കുട്ടമത്ത്, കെ.കെ നായര്‍, കൊക്കോട്ട് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ബേഡകം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ മൗനജാഥ സംഘടിപ്പിച്ചു. ജാഥയ്ക്കുശേഷം കുണ്ടംകുഴി ടൗണില്‍ നടന്ന പ്രതിഷേധപൊതുയോഗം പുകസ ജില്ലാ കമ്മിറ്റിയംഗം എ. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. സി. രാമചന്ദ്രന്‍ അധ്യക്ഷനായി. എ. ദാമോദരന്‍, കെ.വി കുമാരന്‍, സുരേഷ് പായം, വിനോദ് കുണ്ടംകുഴി എന്നിവര്‍ സംസാരിച്ചു.

കലബുര്‍ഗിയുടെ കൊല: പുരോഗമന കലാസാഹിത്യസംഘം പ്രതിഷേധിച്ചു

Keywords : Protest, Murder, Kasaragod, Kerala, Meeting, Kalaburgi. 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia