city-gold-ad-for-blogger

രണ്ടാമത് കല്‍ബുര്‍ഗി സ്മാരക പുരസ്‌കാരം മുഹമ്മദ് ഉവൈസിന്

കാസര്‍കോട്:  (www.kasargodvartha.com 04.02.2017) കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ഥി കൗണ്‍സില്‍ കലാമേളയില്‍ രചനാവിഭാഗം വിജയിക്ക് നല്‍കുന്ന കല്‍ബുര്‍ഗി സ്മാരക പുരസ്‌കാം മുഹമ്മദ് ഉവൈസന് ഡോ. രവിചന്ദ്രന്‍ സമര്‍പ്പിച്ചു. സര്‍വകലാശാലയിലെ ഇംഗ്ലീഷ് ആന്‍ഡ് താരതമ്യ സാഹിത്യ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ഉവൈസ് വയനാട് മുട്ടില്‍ സ്വദേശിയാണ്.

തീവ്ര ദേശീയവാദികളുടെ വെടിയേറ്റു മരിച്ച സാഹിത്യകാരനും കന്നട സര്‍വ്വകലാശാല വൈസ് ചാന്‍സിലറുമായിരുന്ന ഡോ. കല്‍ബുര്‍ഗിയുടെ സ്മരണാര്‍ത്ഥം കഴിഞ്ഞ വര്‍ഷം മുതലായിരുന്നു സര്‍വ്വകലാശാല വിദ്യര്‍ത്ഥികൗണ്‍സില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. വൈസ് ചാന്‍സിലര്‍ ഡോ. ഗോപകുമാര്‍, വിദ്യാര്‍ത്ഥികൗണ്‍സില്‍ പ്രസിഡന്റ് എന്നിവര്‍ വിജയിയെ അഭിനന്ദിച്ചു.

രണ്ടാമത് കല്‍ബുര്‍ഗി സ്മാരക പുരസ്‌കാരം മുഹമ്മദ് ഉവൈസിന്


Keywords:  Kerala, kasaragod, Award, Student, Central University, Kalburgi Memorial award for Muhammed Uvais

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia