ഉദിനൂരില്‍ കലാനിലയം ഒരുങ്ങുന്നു
May 24, 2013, 20:24 IST
ഉദിനൂര്‍: ഉത്തര കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ഉദിനൂരിന്റെ കലാ പാരമ്പര്യത്തിന് തിലകക്കുറിയായി കലാനിലയം ഒരുങ്ങുന്നു. കലാതല്‍പരരായ കുട്ടികള്‍ക്ക് അഭിനയം, സംഗീതം, നൃത്തം, ചിത്രം, സംഗീതോപകരണങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കുകയാണ് കലാ നിലയത്തിന്റെ ലക്ഷ്യം.
മെയ് 25ന് രാവിലെ ഒമ്പത് മണിക്ക് ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂളില്‍ പ്രശസ്ത സിനിമ-നാടക നടന്‍ മഞ്ജുളന്‍ കലാനിലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം പി. ജഗദീശന്‍, നാടക പ്രവര്‍ത്തകരായ ഇ.വി. ഹരിദാസ്, അനില്‍ നടക്കാവ് എന്നിവര്‍ സംബന്ധിക്കും.
തുടര്‍ന്ന് നാടക സംവിധാനം എന്ന വിഷയത്തില്‍ രാജേന്ദ്രന്‍ തായാട്ട് (സ്‌കൂള്‍ ഓഫ് ഡ്രാമ), രചനയും സാധ്യതകളും എന്ന വിഷയത്തില്‍ പ്രകാശന്‍ കരിവെള്ളൂര്‍ (നാടക രചയിതാവ്), അഭിനയം എന്ന വിഷയത്തില്‍ നാടക നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ രാധന്‍ കണ്ണപുരം എന്നിവര്‍ കുട്ടികളുമായി സംവദിക്കും. തുടര്‍ന്ന് വൈകുന്നേരം ആറിന് കുട്ടികളുടെ കലാസന്ധ്യ. ഉദിനൂര്‍ കളിയരങ്ങിന്റെ ഏകപാത്ര നാടകം കണ്ണാടി അരങ്ങേറും.
26ന് രാവിലെ 10 മുതല്‍ നാടക പരിശീലനം നടക്കും. നാടക സംവിധായകനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ മനോജ് നാരായണന്‍ മുഖ്യ പരിശീലകനായിരിക്കും. നാടക പ്രവര്‍ത്തകരായ രതീഷ് അന്നൂര്‍, പ്രസാദ് കണ്ണോത്ത്, വിജിന്‍ദാസ് കിനാത്തില്‍, ഹാരിസ് നടക്കാവ്, അപ്യാല്‍ പ്രമോദ്, രാഹുല്‍ ഉദിനൂര്‍ എന്നിവര്‍ പരിശീലനത്തില്‍
പങ്കാളികളാവും.
വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് മെമ്പര്‍ ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷനായിരിക്കും. സി.പി.എം ഉദിനൂര്‍ ലോക്കല്‍ സെക്രട്ടറി കെ. രാജന്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. തുടര്‍ന്ന് കുട്ടികളുടെ നാടകങ്ങള്‍, ജനശക്തി പട്ടേനയുടെ സംഗീത ശില്‍പം എന്നിവ അരങ്ങേറും.

Keywords: Kalanilayam, Start, Udinur, Student, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News