city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളനാട് തുരങ്കം ഭീഷണിയില്‍; മണല്‍ ലോറികള്‍ ചീറിപ്പായുന്നു, ക്രോസ് ബാര്‍ ഇളക്കി മാറ്റി ചൂടികൊണ്ട് വരിഞ്ഞുകെട്ടി

മേല്‍പറമ്പ്: (www.kasargodvartha.com 15/01/2015) കേരളത്തിലെ ഏക റെയില്‍വേ തുരങ്കമായ കളനാട് റെയില്‍വേ തുരങ്കം ഭീഷണിയുടെ വക്കില്‍. രാത്രി കാലങ്ങളില്‍ ഇടതടവില്ലാതെ മണല്‍ കയറ്റിയ ലോറികള്‍ ചീറിപ്പായുന്നതാണ് തുരങ്കത്തിന് ഭീഷണി സൃഷ്ടിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തുരങ്കം അപകട ഭീഷണിയിലാകുമെന്നതിനാല്‍ തുരങ്കത്തിന്റെ മുകളിലെ ടണല്‍ വഴി ഭാര വാഹനങ്ങള്‍ കടന്നുപോകുന്നത് തടയാന്‍ റെയില്‍വേ അധികൃതര്‍ ടണലിന് ക്രോസ് ബാര്‍ നിര്‍മ്മിച്ചിരുന്നു.

കാര്‍, ഓട്ടോ, ബൈക്ക് തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് മാത്രമേ ഇതുവഴിയുള്ള സഞ്ചാരം റെയില്‍വേ അനുവദിച്ചിട്ടുള്ളു. എന്നാല്‍ രാത്രിയുടെ മറവില്‍ ക്രോസ് ബാര്‍ ബന്ധിക്കാന്‍ ഉപയോഗിച്ച നട്ടും ബോള്‍ട്ടും ഇളക്കിമാറ്റുകയായിരുന്നു. ക്രോസ് ബാര്‍ തുറന്ന് മണല്‍ മാഫിയ പോലീസിന്റേയും മറ്റു അന്വേഷണ സംഘങ്ങളുടേയും ശ്രദ്ധയില്‍പെടാതെ കീഴൂരില്‍ നിന്നും ചെമ്പരിക്കയില്‍ നിന്നും ഇതുവഴിയാണ് പുലര്‍ച്ചെവരെ മണല്‍ കടത്തുന്നത്. വാഹനങ്ങള്‍ കടന്നുപോയതിന് ശേഷം ക്രോസ് ബാര്‍ കയറുകൊണ്ട് കെട്ടുകയാണ് പതിവ്.

വലിയ ടിപ്പര്‍ ലോറികളിലാണ് ടണ്‍ കണക്കിന് മണലുമായി ഇതുവഴി ചീറിപ്പായുന്നത്. പുലര്‍ച്ചെയോടെ മണല്‍ കടത്ത് നിര്‍ത്തുന്നതോടെ ക്രോസ് ബാര്‍ താഴ്ത്തി കയര്‍കൊണ്ട് വരിഞ്ഞുകെട്ടി ക്രോസ് ബാര്‍ പഴയപടിയിലാക്കുന്നു. അതീവ രഹസ്യമായാണ് ഇതുവഴിയുള്ള മണല്‍കടത്ത് നടത്തുന്നത്. മാസങ്ങളായി ഇതുവഴി മണല്‍കടത്ത് തകൃതിയാണ്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി നല്‍കിയാണ് തുരങ്കത്തിന് മുകളിലൂടെയുള്ള വഴി മണല്‍ കടത്തുന്നത്. ലക്ഷങ്ങളുടെ മണല്‍ ബിസിനസാണ് ഈ ഊടുവഴിയിലൂടെ നടന്നുകൊണ്ടിരിക്കുന്നത്.

റെയില്‍വേ ഈ തുരങ്കത്തിന്റെ സംരക്ഷണ കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. റെയില്‍വേ നിര്‍മിച്ച ക്രോസ് ബാര്‍ ഇളക്കിമാറ്റിയിട്ടും ഇതുവരെ റെയില്‍വേ അധികൃതര്‍ പോലീസില്‍ പരാതി നല്‍കാനോ ആര്‍.പി.എഫിനെകൊണ്ട് അന്വേഷിപ്പിക്കാനോ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നതും ദുരൂഹമാണ്. ദിനംപ്രതി നിരവധി ട്രെയിനുകള്‍ കടന്നുപോകുന്ന ഈ റെയില്‍പാളത്തില്‍ രണ്ട് തുരങ്കങ്ങളാണ് ഉള്ളത്. 1905ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കേരളത്തിലെ ഏക തുരങ്കമാണ് കളനാട് തുരങ്കം. ഇരട്ട റെയില്‍വേ വന്നതോടെ പുതിയ തുരങ്കം കോണ്‍ഗ്രീറ്റു കൊണ്ട് നിര്‍മിച്ചുവെങ്കിലും പഴയ തുരങ്കം നൂറ്റാണ്ടിന്റെ പഴമയോടെ തല ഉയര്‍ത്തി നില്‍ക്കുകയാണ്.

റെയില്‍വേ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചതുകൊണ്ടുമാത്രമാണ് പഴയ തുരങ്കത്തിന് നാളിതുവരെ ബലക്ഷയമോ അപകട സാധ്യതയോ ഉണ്ടാകാതിരുന്നതെന്ന് പരിസരവാസികള്‍ പറയുന്നു. റെയില്‍വേ തുരങ്കത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇതുവഴിയുള്ള റെയില്‍വേ യാത്രതന്നെ താറുമാറാകും. അല്ലെങ്കില്‍ തുരങ്കത്തിന് മുകളിലായി ഭാരം വഹിച്ചുള്ള വാഹനങ്ങള്‍ കടന്നുപോകാന്‍ ശേഷിയുള്ള വലിയ പാലം നിര്‍മ്മിക്കണമെന്നും ഇതുവഴി റെയില്‍വേ അധികൃതര്‍ തുരങ്കത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഇപ്പോള്‍ ഇതുവഴിയുള്ള മണല്‍കടത്ത് അവസാനിപ്പിക്കണമെന്നും റെയില്‍വേ യാത്രക്കാരും ആവശ്യപ്പെട്ടു. മണല്‍ കടത്ത് തടയുന്ന കാര്യത്തില്‍ നിയമ പാലകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കളനാട് തുരങ്കം ഭീഷണിയില്‍; മണല്‍ ലോറികള്‍ ചീറിപ്പായുന്നു, ക്രോസ് ബാര്‍ ഇളക്കി മാറ്റി ചൂടികൊണ്ട് വരിഞ്ഞുകെട്ടി
കളനാട് തുരങ്കം ഭീഷണിയില്‍; മണല്‍ ലോറികള്‍ ചീറിപ്പായുന്നു, ക്രോസ് ബാര്‍ ഇളക്കി മാറ്റി ചൂടികൊണ്ട് വരിഞ്ഞുകെട്ടി
കളനാട് തുരങ്കം ഭീഷണിയില്‍; മണല്‍ ലോറികള്‍ ചീറിപ്പായുന്നു, ക്രോസ് ബാര്‍ ഇളക്കി മാറ്റി ചൂടികൊണ്ട് വരിഞ്ഞുകെട്ടി
കളനാട് തുരങ്കം ഭീഷണിയില്‍; മണല്‍ ലോറികള്‍ ചീറിപ്പായുന്നു, ക്രോസ് ബാര്‍ ഇളക്കി മാറ്റി ചൂടികൊണ്ട് വരിഞ്ഞുകെട്ടി
കളനാട് തുരങ്കം ഭീഷണിയില്‍; മണല്‍ ലോറികള്‍ ചീറിപ്പായുന്നു, ക്രോസ് ബാര്‍ ഇളക്കി മാറ്റി ചൂടികൊണ്ട് വരിഞ്ഞുകെട്ടി
കളനാട് തുരങ്കം ഭീഷണിയില്‍; മണല്‍ ലോറികള്‍ ചീറിപ്പായുന്നു, ക്രോസ് ബാര്‍ ഇളക്കി മാറ്റി ചൂടികൊണ്ട് വരിഞ്ഞുകെട്ടി
ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia