കളനാട് മാന്യങ്കോട് ക്ഷേത്രത്തില്‍ സമൂഹ ലക്ഷാര്‍ച്ചനയും ശ്രീമദ് ഭാഗവതസപ്താഹയജ്ഞവും 27 മുതല്‍ ജനുവരി 3 വരെ
Dec 21, 2015, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 21/12/2015) കളനാട് മാന്യങ്കോട് ശ്രീമഹാവിഷ്ണുശാസ്താ ദേവാലയത്തില്‍ നാടിന്റെ സമൃദ്ധിക്കും ജനങ്ങളുടെ ശാന്തിസമാധാനത്തിനു വേണ്ടി ഡിസംബര്‍ 27 മുതല്‍ ജനുവരി 3 വരെ സമൂഹലക്ഷാര്‍ച്ചനയും ശ്രീമദ് ഭാഗവതസപ്താഹയജ്ഞവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
27ന് ഞായറാഴ്ച രാവിലെ ആറു മണിക്ക് ഗണപതി ഹോമ ഉഷ പൂജ നടക്കും. രാവിലെ ഏഴ് മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആസ്രയുടെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹ ലക്ഷാര്‍ച്ചന ആരംഭിക്കും. രാവിലെ 11.30 ന് ദേവന് കളഭാഭിഷേകം. ഉച്ചയ്ക്ക് 12 മണിക്ക് ലക്ഷാര്‍ച്ചന പൂജ, 12.30ന് മഹാപൂജ തുടര്‍ന്ന് അന്നദാനം. വൈകിട്ട് 5 മണിക്ക് യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ പുളിക്കാം പറമ്പത്ത് ദാമോദരന്‍ നമ്പൂതിരിക്കും, താന്ത്രികാചാര്യന്‍ ബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആസ്രക്കും പൂര്‍ണ്ണകുംഭത്തോടെ ഇടുവുങ്കാല്‍ ശ്രീവിഷ്ണുമൂര്‍ത്തി ക്ഷേത്ര പരിസരത്തു നിന്ന് വരവേല്‍പ്പ് നല്‍കും. 5.30 ന് യജ്ഞവേദിയില്‍ ഭദ്രദീപം കൊളുത്തല്‍, അനുഗ്രഹ പ്രഭാഷണം ബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആസ്ര, ഭാഗവത മഹാത്മ്യപാരായണം ബ്രഹ്മശ്രീ പുളിക്കാം പറമ്പത്ത് ദാമോദരന്‍ നമ്പൂതിരി മൂവാറ്റുപ്പുഴ നിര്‍വഹിക്കും. രാത്രി ഏഴ് മണിക്ക് ഭജന, എട്ട് മണിക്ക് അത്താഴപ്പൂജ.
26ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് കളനാട് ചാത്തങ്കൈ കട്ടക്കാല്‍ ഭാഗങ്ങളില്‍ നിന്ന് ഇടവുങ്കാല്‍ ശ്രീവിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ സംഗമിച്ച ശേഷം പുറപ്പെട്ട് നാലു മണിക്ക് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും.
28ന് രാവിലെ ആറ് മുതല്‍ ഗണപതി ഹോമം, ഉഷപ്പൂജ, 6.30 മുതല്‍ വൈകിട്ട് ദീപാരാധന വരെ ശ്രീമദ് ഭാഗവത പാരായണവും കഥാകഥനവും നടക്കും. കഥാഭാഗം വ്യസനാരഭസംവാദം, കുന്തിസ്തുതി, ഭീഷ്മസ്തുതി, ശുകാഗമനം,ബ്രഹ്മനാരഭസംവാദം, വിദുരോദ്ധാവസംവാദം, വരാഹാവതാരം.
29ന് കഥാഭാഗം കപിലാവതാരം, കപിലോപദേശം, ഭക്ഷയാഗം ധ്രുവചരിതം, ഭ്രഗുചരിതം, രുദ്ര ഗീതം, പുരജ്ഞതോപാഖ്യാനം, ഋഷഭാവതാരം. 30ന് കഥാഭാഗം ഭരതചരിതം, ഭദ്രകാളി പ്രാദുര്‍ഭാവം, ഭൂഗോള വര്‍ണ്ണന, നരക വര്‍ണ്ണന, വൃതാസുരവധം, നരസിംഹാവതാരം. 31ന് കഥാഭാഗം ഗജേന്ദ്രമോക്ഷം, ശങ്കരമോഹനം, വാമതാവതാരം, പാലാഴിമഥനം, ശ്രീരാമാവതാരം, പരശുരാമാവാതാരം, ശ്രീകൃഷ്ണാവതാരം.
ജനുവരി ഒന്നിന് കഥാഭാഗം പുതനാമോക്ഷം, ബാലലീലകള്‍, കാളിയമര്‍ദ്ദനം, കാര്‍ത്ത്യായനി വൃത്തം, ഗോവര്‍ദ്ദന യോഗം, ഗോവിന്ദാഭിഷേകം, രാസക്രീഡ, കംസവധം, രുഗ്മിണീസ്വയംവരം. വൈകിട്ട് നാല് മണിക്ക് രുഗ്മിണീസ്വയംവരാഘോഷയാത്ര ഇടുവുങ്കാല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും. രണ്ടിന് കഥാഭാഗം സ്യമന്തകോപാഖ്യാനം, ബാണയുദ്ധം, നാരദപരീക്ഷ, രാജസൂയം, കുചേലവൃത്തം, സന്താനഗോപാലഹംസാവതാരം. മൂന്നിന് കഥാഭാഗം ഉദ്ധവോപദേശം, ഭിക്ഷുഗീത, മാര്‍ക്കാണ്‌ഠേയ ചരിതം, ഭാഗവത സംഗ്രഹം, യജ്ഞസമര്‍പ്പണം, മംഗളാരതി, പ്രസാദവിതരണം.
വാര്‍ത്താ സമ്മേളനത്തില്‍ പി. കുഞ്ഞപ്പന്‍ നായര്‍, കെ.ഗംഗാധരന്‍, ബാലകൃഷ്ണ അഗ്ഗിത്തായ, കെ.കെ. കുഞ്ഞിരാമന്‍, ടി. മോഹനന്‍ നായര്‍, കെ.പി കേശവന്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kalanad, Temple, Kasaragod, Manyangod, Sri Maha Vishnu Shastha Kshethram, Athazha Pooja, Usha Pooja, Ganapathi Homam.