city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളനാട് ഹദ്ദാദ് നഗര്‍ മദ്രസാ കെട്ടിടം വ്യാഴാഴ്ച്ച പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കളനാട്: (www.kasargodvartha.com 06/01/2015) കളനാട് അരമങ്ങാനം ഹദ്ദാദ് നഗര്‍ ബുസ്താനുല്‍ ഉലൂം മദ്രസയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച വൈകുന്നേരം നാലു മണിക്ക് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ സിബി അബ്ദുര്‍ റഹ്മാന്‍ ഹാജി അധ്യക്ഷത വഹിക്കും. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ മുഖ്യാതിഥിയായിരിക്കും. കീഴൂര്‍-മംഗളൂരു സംയുക്ത ജമാഅത്ത് ഖാസി ത്വാഖാ അഹ്മദ് മൗലവി  സിഎം അബദുല്ല മൗലവി അനുസ്മരണ പ്രഭാഷണം നടത്തും.

ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിനെ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ആദരിക്കും. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. യുഎഇ ഹദ്ദാദ് ഖിദ്മത്തുല്‍ ഇസ്ലാം സംഘത്തിന്റെ കീഴില്‍ നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മാണ ധനസഹായവും സയ്യാറത്തുറഹ്മ (കാരുണ്യവാഹനം) താക്കോല്‍ദാനവും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. സമസ്ത ജില്ലാ മുശാവറ ജനറല്‍ സെക്രട്ടറി യുഎം അബ്ദുര്‍ റഹ്മാന്‍ മൗലവി, നീലേശ്വരം സംയുക്ത ജമാഅത്ത് ഖാസി ഇകെ മഹ്മൂദ് മുസ്ലിയാര്‍, പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജോയിന്റ് സെക്രട്ടറി എംഎ ഖാസിം മുസ്ലിയാര്‍, കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കളനാട് ഖതീബ് അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, ഹദ്ദാദ് നഗര്‍ ഖതീബ് അഹ്മദ് മൗലവി, സ്വദര്‍ മുഅല്ലിം അബ്ദുല്‍ ഹമീദ് ഖാസിമി, കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, കളനാട് ഹൈദ്രോസ് ജമാഅത്ത് പ്രസിഡണ്ട് ഹക്കീം ഹാജി കോഴിത്തിടില്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തളങ്കര, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ കുന്നില്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ നൗഷാദ് മിഹ്‌റാജ്, ഹദ്ദാദ് ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി ഹക്കീം ഇര്‍ശാദി ഹുദവി, സ്വാഗത സംഘം ട്രഷറര്‍ അബ്ദുല്ല മിഹ്റാജ്, റഫീഖ് ദര്‍ഘാസ്, ശംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന മതപ്രഭാഷണവേദികള്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കെഎസ് അലി തങ്ങള്‍ കുമ്പോള്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി, പാണക്കാട് സയ്യിദ് ശെഫീഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി, അബ്ദുല്‍ വഹാബ് നഈമി കൊല്ലം, മുസ്തഫ ഹുദവി ആക്കോട്, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, നൗഷാദ് ബാഖവി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന പ്രവാസി സംഗമം അബ്ദുല്ല ഹാജി കോഴിത്തിടില്‍ ഉദ്ഘാടനം ചെയ്യും.

എപി ഉമ്മര്‍ സാഹിബ് മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ സൈഫുദ്ദീന്‍ ടിഎച്ച് ഉദ്ഘാടനം ചെയ്യും. അഡ്വ. ഹനീഫ് ഇര്‍ശാദി ഹുദവി ദേലംപാടി മുഖ്യപ്രഭാഷണം നടത്തും. തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ഇപി അബ്ദുല്‍ റഹ്മാന്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തും. തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് നടക്കുന്ന സമാപന പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ബശീര്‍ ദര്‍ഘാസ് അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ സിബി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഹസൈനാര്‍ ഹാജി, അഹ്മദ് മുത്തലിബ്, മൊയ്തീന്‍ കുഞ്ഞി മുത്തലിബ്, മുഹമ്മദ് കുഞ്ഞി മുത്തലിബ് എന്നിവരെ ആദരിക്കും.

പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും 2000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ 16 ഏക്കര്‍ സ്ഥലവും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യത്തോടെ ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന അഞ്ച് ഏക്കര്‍ വിസ്തൃതിയുള്ള സദസ്സും ഒരുക്കിയതായി സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ സിബി അബ്ദുര്‍ റഹ്മാന്‍ ഹാജി, നൗഷാദ് മിഹ്റാജ് ബശീര്‍ ദര്‍ഘാസ്, ഹക്കീം ഇര്‍ശാദി ഹുദവി, താജുദ്ദീന്‍ ഹദ്ദാദ്, സി.എം. മുര്‍ഷിദ്, ബഷീര്‍ മുത്തലിബ്, കരീം ഹദ്ദാദ്, യൂസഫ് ഹാജി താമരക്കുഴി എന്നിവര്‍ പങ്കെടുത്തു.
കളനാട് ഹദ്ദാദ് നഗര്‍ മദ്രസാ കെട്ടിടം വ്യാഴാഴ്ച്ച പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia