കാര്‍ മാര്‍ഗം ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഖാദര്‍ കുണ്ടംകുഴിയും ഷാഫി ചാപ്പയും കാസര്‍കോട്ടെത്തി
Feb 19, 2016, 10:36 IST
കാസര്‍കോട്: (www.kasargodvartha.com 19/02/2016) കാറില്‍ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കാസര്‍കോട് സ്വദേശികള്‍ സ്വദേശത്തേക്ക് കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഖാദര്‍ കുണ്ടംകുഴിയും ചെമ്പിരിക്കയിലെ ഷാഫി ചാപ്പയുമാണ് കാറില്‍ ഏഴ് രാജ്യങ്ങള്‍ കണ്ട് മടങ്ങിയത് കഴിഞ്ഞ ഡിസംബര്‍ 13ന് വൈകിട്ട് അഞ്ച് മണിക്കാണ് ഖാദര്‍ കുണ്ടംകുഴിയുടെ കെ.എല്‍ 14 എല്‍ 1 ഫോര്‍ച്ച്യൂനറില്‍ യാത്രക്കിറങ്ങിയത്.
കാസര്‍കോട് നിന്ന് മുംബൈ വഴി മധ്യപ്രദേശ്, യു.പി, ബീഹാര്‍, വെസ്റ്റ് ബംഗാള്‍, നാഗലാന്‍ഡ്, മണിപ്പൂര്‍ വഴി ഇന്ത്യന്‍ അതിര്‍ത്തിയായ മോറെയില്‍ 10 ദിവസം കഴിഞ്ഞ് 23ന് എത്തി. പിന്നീട് കാര്‍ തിരിച്ചത് മ്യാന്‍മറിലേക്കായിരുന്നു. അവിടെ ഏഴ് ദിവസം. നേരേ പോയത് കംബോഡിയയില്‍ മൂന്ന് ദിവസം പിന്നീട് ലാവസിലും വിയറ്റ്‌നാമിലും രണ്ട് രാജ്യങ്ങളിലും കൂടി ആറ് ദിനം പിന്നീട് തായ്‌ലന്‍ഡ് വഴി തിരിച്ച് മലേഷ്യയിലെത്തി. ആറ് ദിവസം ചെലവഴിച്ചു.
അവിടെ നിന്ന് സിങ്കപ്പൂരിലേക്ക് ആറ് ദിവസം. യാത്ര അവസാനിച്ചത് ജനുവരി 25ന്. മൊത്തം 13,870 കിലോമീറ്റര്‍ താണ്ടിയ കാര്‍ യാത്രയുടെ ലക്ഷ്യം ഓരോ രാജ്യങ്ങളിലേയും സാംസ്‌കാരികത അറിയുന്നതിന് വേണ്ടിയായിരുന്നുവെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവിടത്തെ ജനങ്ങളുമായി സംവാദിക്കാനായി. ഇന്ത്യയില്‍ നിന്ന് വരുന്നവരാണെന്നറിഞ്ഞ് പലരും യാത്രയ്ക്ക് പ്രോത്സാഹനം നല്‍കി.
രാത്രിയും പകലുമായുള്ള യാത്ര ജീവിതത്തില്‍ പുതിയ അനുഭവമാണെന്നും ഈ യാത്ര പുതിയ ഒരു യാത്രയ്ക്ക് കൂടി ഉത്തേജകം നല്‍കുന്നതായും അടുത്ത യാത്ര കാറില്‍ ലണ്ടനിലേക്കാണെന്നും ഇവര്‍ അറിയിച്ചു. കേന്ദ്ര സ്റ്റീല്‍ കണ്‍സ്യൂമര്‍ കൗണ്‍സില്‍ അംഗവും മഹാരാഷ്ട്ര മൈനോറിറ്റി കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും വ്യവസായിയുമാണ് ഖാദര്‍ കുണ്ടംകുഴി. ഗള്‍ഫിലേയും കേരളത്തിലേയും വ്യവസായിയാണ് ഷാഫി ചാപ്പ. വാര്‍ത്താസമ്മേളനത്തില്‍ ഷാഫി തെരുവത്തും സംബന്ധിച്ചു.