city-gold-ad-for-blogger

കടപ്പുറം സൗത്ത് ഉപതെരഞ്ഞെടുപ്പ്: വെള്ളിയാഴ്ച മുതല്‍ പത്രിക നല്‍കാം

കാസര്‍കോട്: (www.kasargodvartha.com 22/06/2017) തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാസര്‍കോട് നഗരസഭയിലെ 36 -ാം വാര്‍ഡായ കടപ്പുറം സൗത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വെള്ളിയാഴ്ച പുറപ്പെടുവിക്കും. വരണാധികാരി തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തും. നാമനിര്‍ദേശപത്രിക വെള്ളിയാഴ്ച മുതല്‍ സമര്‍പ്പിക്കാം.

പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി ഈ മാസം 30 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ ഒന്നിന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയ്യതി ജൂലൈ മൂന്ന് ആണ്. ജൂലൈ 18 ന് വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. ജൂലൈ 19 ന് രാവിലെ 10 മണി മുതല്‍ വോട്ടെണ്ണും. ഉപതെരഞ്ഞെടുപ്പ സംബന്ധിച്ച് നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ സി ബിജു അധ്യക്ഷത വഹിച്ചു.

കടപ്പുറം സൗത്ത് ഉപതെരഞ്ഞെടുപ്പ്: വെള്ളിയാഴ്ച മുതല്‍ പത്രിക നല്‍കാം

തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസറായ കാസര്‍കോട് മുനിസിപ്പാലിറ്റി സെക്രട്ടറി ഇന്‍ ചാര്‍ജ് രാജേഷ് ജി, സെക്രട്ടറിയുടെ പി എ ഇ വിന്‍സന്റ്, റിട്ടേണിംഗ് ഓഫീസറായ കാസര്‍കോട് ഡി ഇ ഒയുടെ പ്രതിനിധി പി എം സജീവ്, കലക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വോട്ടിംഗ് ഉപകരണങ്ങള്‍ സ്വീകരിക്കുകയും നല്‍കുകയും ചെയ്യുന്നതും വോട്ടെണ്ണുന്നതും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, By-election, Municipality, Kadappuram Ward, Notice, Candidates.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia