കടമേരി റഹ്മാനിയ്യ: കോളജ് റൂബി ജൂബിലിക്ക് ഉജ്ജ്വല തുടക്കം
Apr 19, 2013, 17:47 IST
നാദാപുരം: കടമേരി റഹ്മാനിയ്യ അറബിക് കോളജ് റൂബിജൂബിലി സനദ് ദാന സമ്മേളനത്തിന് വടകരയിലെ കടമേരിയില്‍ ഉജ്ജ്വല തുടക്കം. മത ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയം കേരളത്തിലാദ്യമായി കൊണ്ടു വന്നതും സിലബസ് തയ്യാറാക്കി നടപ്പില്‍ വരുത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഥമ സ്ഥാപനമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളജ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സമസ്ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ല്യാര്‍ പ്രിന്‍സിപ്പാളുമായ സ്ഥാപനത്തിന്റെ ചതുര്‍ദിന സമ്മേളനത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്.
കഴിഞ്ഞ ദിവസം സമ്മേളന നഗരിയില്‍ സംഘടിപ്പിച്ച എക്‌സിബിഷനോടെയാണ് സമ്മേളനത്തിന് തുടക്കമായത്. റുബെക്‌സ് 13 എന്ന നാമകരണത്തില്‍ വൈവിധ്യമാര്‍ന്ന കാഴ്ചകളുള്‍ക്കൊള്ളുന്ന എക്‌സിബിഷന്‍ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സമ്മേളന നഗരിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. റഹ്മാനിയ്യ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ ചീക്കിലോട്ട് കുഞ്ഞാഹ്മദ് മുസ്ലിയാരുടെ മഖ്ബറ സിയാറത്തിനു വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാര്‍ നേതൃത്വം നല്‍കി.
സുവനീര്‍ എം.പി. അബ്ദുസമദ് സമദാനി പാലത്തായി മൊയ്തു ഹാജിക്കു നല്‍കി പ്രകാശനം ചെയ്തു. ചീക്കിലോട്ട് കുഞ്ഞാഹ്മദ് മുസ്ലിയാര്‍ അനുസ്മരണ സി.ഡി. പ്രകാശനം പുത്തലത്ത് അഹ്മദിന് നല്‍കി പി.കെ.കെ. ബാവ നിര്‍വഹിച്ചു.
എ.പി.പി. തങ്ങള്‍ കാപ്പാട്, പി. അഹ്മദ്, മുടിക്കോട് മുഹമ്മദ് മുസ്ലിയാര്‍, മായിന്‍ മുസ്ലിയാര്‍, പി. ശാദുലി, പാറക്കല്‍ അബ്ദുല്ല, കടമേരി ബാലകൃഷ്ണന്‍, ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, സൂപ്പി നരിക്കാട്ടേരി, സി.വി.എം. വാണിമേല്‍, എ.സി. അബ്ദുല്ല ഹാജി സംസാരിച്ചു.
ദുആ സദസ് ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി.എസ്.കെ. തങ്ങള്‍ കുറ്റിയാടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ദുആക്ക് നേതൃത്വം നല്‍കി. മുഹമ്മദ് അബ്ദുല്‍ബാരി ഫൈസി ചെര്‍ക്കള, വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ല്യാര്‍, കെ. ആറ്റക്കോയ തങ്ങള്‍ വില്ല്യാപ്പള്ളി, ഹൈദ്രോസ് തുറാബ് തങ്ങള്‍, ഉസ്താദ് സൈനുദ്ദീന്‍ മുസ്ലിയാര്‍, ടി.പി.സി. തങ്ങള്‍, വി.കെ. ചെറിയ കോയതങ്ങള്‍, ഷഫീഖ് തങ്ങള്‍ ചേലക്കാട് സംസാരിച്ചു.

Keywords: Kadameri, Rahmaniya Arabic college, Jubilee, Conference, Vadakara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News