city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടലാടിപ്പാറ: ഇടത് സര്‍ക്കാര്‍ ഖനനമാഫിയയുമായി ഒത്തുകളിക്കുകയാണെന്ന് ബി ജെ പി

കാസര്‍കോട്: (www.kasargodvartha.com 11.09.2017) കടലാടിപ്പാറ ഖനനാനുമതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് തടഞ്ഞവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത് സി പി എമ്മും, പിണറായി സര്‍ക്കാറും ഖനന കമ്പനിയുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. ഇതിലൂടെ ഖനനത്തിനെതിരായ ശബ്ദത്തെ ഇല്ലാതാക്കാമെന്ന വ്യാമോഹമാണ് സി പി എം നേതൃത്വത്തിനുള്ളത്.

കടലാടിപ്പാറ: ഇടത് സര്‍ക്കാര്‍ ഖനനമാഫിയയുമായി ഒത്തുകളിക്കുകയാണെന്ന് ബി ജെ പി

സമാധാനപരമായി നടന്ന പ്രക്ഷോഭത്തെ പോലീസിനെയും മറ്റു ഭരണ സംവിധാനങ്ങളെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഒരു തരത്തിലുള്ള ഭീഷണിയോ ഉദ്യോഗസ്ഥര്‍ക്കെതിരെ ബലപ്രയോഗവും നടക്കാതിരിക്കെ സമരക്കാര്‍ക്കെതിരെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനു ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹവും നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ശ്രീകാന്ത് പറഞ്ഞു.

സൗരോര്‍ജ പദ്ധതിയെ സി പി എം ഭരിക്കുന്ന കിനാനൂര്‍ - കരിന്തളം പഞ്ചായത്ത് ഭരണസമിതി ഇപ്പോളെതിര്‍ക്കുന്നത് സ്വകാര്യ ഖനന കമ്പനിക്ക് വേണ്ടിയാണ്. കരിന്തളത്ത് സര്‍ക്കാര്‍ കോളജും ആശുപത്രിയും അനുവദിക്കാത്തത് ആ പ്രദേശത്ത് ബോക്സൈറ്റ് ഖനനം നടത്താന്‍ വേണ്ടിയാണ്. അതിനാണ് സൗരോര്‍ജ പദ്ധതിയുടെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാക്കി നീട്ടികൊണ്ടുപോകുന്നത്. ഖനനവിഷയവുമായി ബന്ധപ്പെട്ട് ആശപുര കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ ഈ പദ്ധതികള്‍ നടപ്പിലാക്കാതെ നീട്ടി കൊണ്ടുപോകാനും കേസില്‍ സംസ്ഥാന സര്‍ക്കാര്‍ തോറ്റു കൊടുക്കാനും കമ്പനിയുമായി സി പി എം നേതാക്കള്‍ രഹസ്യ ധാരണയുണ്ടാക്കിട്ടുണ്ട്. ഇടത് സര്‍ക്കാറും ഖനനമാഫിയയുമായി ഒത്തുകളിക്കുകയാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords : BJP, Karinthalam, CPM, Kasaragod, Adv.Srikanth, Mining, Kadaladippara.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia