city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടലാടിപ്പാറയിലെ സാംസ്‌കാരിക കൂട്ടായ്മ ചരിത്രപരം: സി.ആര്‍. നീലകണ്ഠന്‍

കാസര്‍കോട്: ജില്ലയിലെ സാംസ്‌കാരിക പക്ഷോഭ സമര കൂട്ടായ്മ ചരിത്രമപരമെന്ന് ജില്ലയില്‍ പിറന്ന പുസ്തകങ്ങളുടെ പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തു കൊണ്ട് സി. ആര്‍ നിലകണ്ഠന്‍ പ്രസ്താവിച്ചു. റോഡു വക്കില്‍ പന്തല്‍ കെട്ടി കാത്തു കിടക്കുന്ന സമര സേനാനികളുടെ മനസ്സില്‍ അക്ഷര ജ്വാല തെളിയിക്കാന്‍ മുന്നോട്ടു വന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ തങ്ങളുടെ കടമയും, നിയോഗവും നിറവേറ്റിയിരിക്കുന്നു. ഇത് മറ്റുള്ളവര്‍ക്കും മാതൃകയാണ്. ഉത്തരവു നിരൂപാധികം പിന്‍വലിക്കും വരെ സാംസ്‌കാരിക പ്രക്ഷോഭവും തുടരുമെന്നും, രൂപം കൊടുത്ത അക്ഷര കൂട്ടായ്മ പിരിച്ചുവിടില്ലെന്നും സംഘാടക സമിതി ചെയര്‍മാന്‍ പ്രതിഭാ രാജന്‍ പറഞ്ഞു.
കടലാടിപ്പാറയിലെ സാംസ്‌കാരിക കൂട്ടായ്മ ചരിത്രപരം: സി.ആര്‍. നീലകണ്ഠന്‍

സമരസമിതി ചെയര്‍മാന്‍ എന്‍ വിജയന്‍ അദ്ധ്യക്ഷന്‍ വഹിച്ചു. സംഘാടക സമിതി കണ്‍വീനിയര്‍ പി.കെ.ഗോപി മടിക്കൈ സ്വാഗതവും, അത്തിഖ് റഹ്മാന്‍ ബേവിഞ്ച നന്ദി പറഞ്ഞു. കഥയും കവിതയും മംഗലം പാട്ടും, നാട്ടിപ്പാട്ടുമായി നൂറുകണക്കിനു കലാകാരന്മാര്‍ പങ്കു ചേര്‍ന്നു. ഏറമ്പുറം മുഹമ്മതിന്റെ ചിത്രപ്രദര്‍ശനം ഇബ്രാഹിം ചെര്‍ക്കള ഉല്‍ഘാടനം ചെയ്തു. രാത്രിയില്‍ ആലപ്പുഴ സംഘമിത്രയുടെ കയ്യൂരിന്റെ ഗര്‍ജനം നാടകത്തോടെ സമാപിച്ചു. ജനുവരി ഒന്‍പതിന് രണ്ടാം ഘട്ട സമരം കാഞ്ഞങ്കാടു വെച്ചു തുടങ്ങുമെന്ന് സംഘാടക സമിതി അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, C.R Neelakkandan, Prathiba Rajan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia