city-gold-ad-for-blogger

കാടകം സര്‍വീസ് സഹകരണ ബാങ്ക് കര്‍മംതോടി ബ്രാഞ്ച് ഉദ്ഘാടനം ശനിയാഴ്ച

കാസര്‍കോട്: (www.kasargodvartha.com 11.05.2017) കാടകം സര്‍വീസ് സഹകരണ ബാങ്കിന്റെ നാലാമത് ബ്രാഞ്ച് കര്‍മംതോടിയില്‍ ശനിയാഴ്ച രാവിലെ 9.30ന് പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷനാകും. സ്‌ട്രോങ് റൂം കെ കുഞ്ഞിരാമന്‍ എം എല്‍ എയും ബാങ്ക് കൗണ്ടര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രനും ലോക്കര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്‌നയും ഉദ്ഘാടനം ചെയ്യും.

കാടകം സര്‍വീസ് സഹകരണ ബാങ്ക് കര്‍മംതോടി ബ്രാഞ്ച് ഉദ്ഘാടനം ശനിയാഴ്ച

സഹകരണ സംഘം ജനറല്‍ ജോയിന്റ് രജിസ്ട്രാര്‍ വി ബി കൃഷ്ണകുമാര്‍ റുപെയ് കാര്‍ഡ് വിതരണം ചെയ്യും. ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍ നിക്ഷേപം സ്വീകരിക്കും. എസ് എസ് എല്‍ സി ഉന്നത വിജയികളെ ഐ ടി സഹകരണ സംഘം താലൂക്ക് പ്രസിഡന്റ് സിജിമാത്യു അനുമോദിക്കും. കാസര്‍കോട് സഹകരണ സംഘം അസി. രജിസ്ട്രാര്‍ ശശിധരന്‍ ആദ്യ വായ്പ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ പി ഉഷ കംപ്യൂട്ടര്‍ ഉദ്ഘാടനം ചെയ്യും.

10,931 അംഗങ്ങളുള്ള ബാങ്കില്‍ 2880.86 രൂപയുടെ പ്രവര്‍ത്തന മൂലധനവും 2736.00 രൂപയുടെ നിക്ഷേപവും 2762.92 രൂപയുടെ വായ്പയുമായി ഫസ്റ്റ് ക്ലാസിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തി. നീതി മെഡിക്കല്‍ സ്‌റ്റോര്‍, മുള്ളരിയ ടൗണിലെ ഈവനിങ് ബ്രാഞ്ച്, വളം ഡിപ്പോ, ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങിയ മറ്റു സര്‍ക്കാര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് കെ ശങ്കരന്‍, വൈസ് പ്രസിഡന്റ് കെ കെ മോഹനന്‍, ഡയറക്ടര്‍ മോഹനന്‍ കാടകം, സെക്രട്ടറി നിഷിതാ കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Bank, Inauguration, Programme, P Karunakaran MP, Kadakam Service Sahagarana Bank.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia