city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കബഡി താരത്തിന്റെ മരണം ആസൂത്രിതകൊലപാതകം; മാതൃസഹോദരീപുത്രനായ യുവാവ് അറസ്റ്റില്‍

നീലേശ്വരം: (www.kasargodvartha.com 10.12.2015) അറിയപ്പെടുന്ന കബഡിതാരമായ നീലേശ്വരം കാര്യങ്കോട്ടെ ജി സന്തോഷിന്റെ മരണം ആസൂത്രിതമായ കൊലപാതകം. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് മാതൃസഹോദരീപുത്രനായ യുവാവിനെ അറസ്റ്റ് ചെയ്തു.

നാല്‍പ്പതുകാരനായ സന്തോഷിനെ ഡിസംബര്‍ 7ന് രാവിലെയാണ് വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷ് ഉറക്കത്തില്‍ മരിച്ചുവെന്നായിരുന്നു പ്രഥമിക നിഗമനം. എന്നാല്‍ നാട്ടുകാരും ബന്ധുക്കളും സന്തോഷിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അവിടെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സന്തോഷിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ശ്വാസം മുട്ടിച്ച് സന്തോഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകം നടത്തിയ ആളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുകയും ചെയ്തു. എന്നാല്‍ സന്തോഷിന്റെ മരണം കൊലപാതകമാണെന്ന കാര്യം പോലാസ് മറച്ചുവെക്കുകയായിരുന്നു. ഉടന്‍ വിവരം പുറത്തുവിടുന്നത് പ്രതി രക്ഷപ്പെടാന്‍ ഇടവരുത്തുമെന്നതിനാലായിരുന്നു സംഭവം പോലീസ് മറച്ചുവെച്ചത്.

ഇതിനിടെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെ പോലീസ് സര്‍ജന്‍ ഡോക്ടര്‍ ഗോപാലകൃഷ്ണപിള്ള കൊല്ലപ്പെട്ട സന്തോഷിന്റെ വീട് സന്ദര്‍ശിക്കുകയും മൃതദേഹം കാണപ്പെട്ട മുറിയില്‍ പരിശോധനയും തെളിവെടുപ്പും നടത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസിന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം അദ്ദേഹം തിരിച്ചുപോയി. അപ്പോഴും കാര്യമെന്താണെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. നിലേശ്വരം സി ഐ പ്രേമചന്ദ്രന്റെ അഭാവത്തില്‍ വെള്ളരിക്കുണ്ട് സി ഐ ടി പി സുമേഷ് അന്വേഷണ ചുമതല ഏറ്റെടുത്തു. സമര്‍ത്ഥമായ നീക്കത്തിലൂടെ സി ഐ ബുധനാഴ്ച രാത്രിയോടെ ഘാതകനെ കസ്റ്റഡിയിലെടുത്തു.

സന്തോഷിന്റെ മാതൃസഹോദരീപുത്രനായ കാര്യങ്കോട് സ്വദേശി മനോജാണ് പിടിയിലായത്. ഡിസംബര്‍ ഏഴിന് പുലര്‍ച്ചെയാണ് സന്തോഷിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. താന്‍ സന്തോഷിനെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്ന മനോജ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് മനോജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

കബഡി താരത്തിന്റെ മരണം ആസൂത്രിതകൊലപാതകം; മാതൃസഹോദരീപുത്രനായ യുവാവ് അറസ്റ്റില്‍

Also  Read:  കബഡി താരം ഉറക്കത്തില്‍ മരിച്ചു

Keywords:   Kasaragod, Nileshwaram, Murder, arrest, Police, case,  G  Santhosh,  Kabadi  player

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia