city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ വെളുത്തമ്പു സ്മാരക സഹകാരി അവാര്‍ഡ് മമ്പറം ദിവാകരന്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 23.06.2017) മലബാറിലെ പ്രമുഖ സഹകാരിക്കായി കെ വെളുത്തമ്പു ഫൗണ്ടേഷന്‍ ഏര്‍പെടുത്തിയ പ്രഥമ കെ വെളുത്തമ്പു സ്മാരക സഹകാരി അവാര്‍ഡ് തലശേരി ഇന്ദിരാഗാന്ധി മെമ്മോറിയല്‍ സഹകരണ ആശുപത്രി പ്രസിഡന്റും പ്രമുഖ സഹകാരിയുമായ മമ്പറം ദിവാകരന്. സഹകരണ രംഗത്ത് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് വിദഗ്ധ സമിതി അധ്യക്ഷന്‍ സി സുനില്‍ കുമാര്‍, അംഗങ്ങളായ തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ കെ ശശി, കാഞ്ഞങ്ങാട് കാര്‍ഷിക വികസന ബാങ്കിന്റെ മുന്‍ സെക്രട്ടറി കഞ്ചിയില്‍ പദ്മനാഭന്‍ എന്നിവരും കെ വെളുത്തമ്പു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ കെ രാജേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കെ വെളുത്തമ്പു സ്മാരക സഹകാരി അവാര്‍ഡ് മമ്പറം ദിവാകരന്


വൈവിധ്യങ്ങളായ സഹകരണ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ദിവാകരന്‍ കണ്ണൂര്‍ ജില്ലയിലെ പ്രമുഖ സഹകാരിയാണ്. തലശ്ശേരി മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്, പാതിരിയാട് സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ഇന്ദിരാജി സഹകരണ ആശുപത്രിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. സംഘം ലിക്യുഡേഷന്‍ വരെ എത്തിയ സാഹചര്യത്തില്‍ 1992ല്‍ ഇന്ദിരാജി ആശുപത്രി സംഘത്തിന്റെ പ്രസിഡന്റായി ചുമതലയേല്‍ക്കേണ്ടി വന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ഘട്ടം ഘട്ടമായി ഉയര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി സംഘം കയറുകയായിരുന്നു.

ഇന്ന് മലബാറിലെ തന്നെ 355 കിടക്കകളുള്ള പ്രമുഖ ആശുപത്രിയായി വളര്‍ന്നു കഴിഞ്ഞു. പുതുതായി പണിത സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന സജ്ജമായിട്ടുമുണ്ട്. വിവിധങ്ങളായ സഹകരണ സംഘങ്ങളുടെ വളര്‍ച്ചയില്‍ ഉത്തരവാദിത്വത്തോടെയുള്ള നേതൃപരമായ പങ്ക്കൂടി പരിഗണിച്ചാണ് പ്രഥമ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടതെന്ന് വാര്‍ത്താസമ്മേളനത്തില്‍ അവര്‍ അറിയിച്ചു. ജൂലൈ ആദ്യവാരത്തില്‍ ഇന്ദിരാഗാന്ധി ശതാബ്ദി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശതാബ്ദി പ്രഭാഷണവും അവാര്‍ഡ് ദാനവും തൃക്കരിപ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ നിര്‍വഹിക്കും. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Trikaripure, Kasaragod, Award, K.Veluthambu, Congress, K Veluthambu award for Mambaram Divakaran.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia